1 GBP =
breaking news

മാഞ്ചെസ്റ്ററിൽ കാൽനട യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാറും ഡ്രൈവറും കടന്ന് കളഞ്ഞു; അഞ്ചു പേർക്ക് ഗുരുതര പരിക്ക്

മാഞ്ചെസ്റ്ററിൽ കാൽനട യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാറും ഡ്രൈവറും കടന്ന് കളഞ്ഞു; അഞ്ചു പേർക്ക് ഗുരുതര പരിക്ക്

മാഞ്ചെസ്റ്റർ: ഇന്നലെ രാത്രി പത്ത് മണിയോടടുത്ത് മാഞ്ചസ്റ്ററിലെ ട്രാഫൊർഡ് പാർക്കിലെ യൂറോപ്പ വേയിലാണ് കാൽനട യാത്രക്കാരിൽിടയിലേക്ക് വാഹനമോടിച്ച് കയറ്റിയത്. അഞ്ചുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതും ആശങ്കക്കിടയാക്കിയിട്ടുണ്ട്. എന്നാൽ തീവ്രവാദി ആക്രമണമാണെന്ന സൂചനകൾ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. അപകടമുണ്ടാക്കിയ കാറും ഡ്രൈവറെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ഉർജ്ജിതമാക്കിയിട്ടുണ്ട്.

നാലോളം ആംബുലൻസുകളും പാരാമെഡിക്കൽ മെഡിക്കൽ ടീമും സംഭവസ്ഥലത്തെത്തി, പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചു. സമീപ പ്രദേശങ്ങളിലെ നിരവധി റോഡുകൾ അടച്ച് പോലീസ് അന്വേഷണം നടത്തി വരുകയാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more