1 GBP = 103.12

“ടോട്ട പുൽക്ര” ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിമൻസ് ഫോറം വാർഷിക സമ്മേളനം ഇന്ന് വൈകുന്നേരം 6PMന്…

“ടോട്ട പുൽക്ര” ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിമൻസ് ഫോറം വാർഷിക സമ്മേളനം ഇന്ന് വൈകുന്നേരം 6PMന്…

റവ.ഫാ.ടോമി എടാട്ട്,

(പി.ആർ.ഒ, കാത്തലിക് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ)

പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാളിന് മുന്നോടിയായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിമൻസ് ഫോറത്തിൻ്റെ വാർഷിക സമ്മേളനം ഇന്ന് (04/12/21) നടക്കും.നിലവിലെ പ്രത്യേക സാഹചര്യത്തിൽ വാർഷിക സമ്മേളനം വെർച്വൽ പ്ലാറ്റ്ഫോമിൽ ആയിരിക്കും നടക്കുക. ഇന്ന് ശനിയാഴ്ച വൈകിട്ട് 6PM നാന് മീറ്റിംഗ് ക്രമീകരിച്ചിക്കുന്നത്. രൂപതയുടെ എല്ലാ മിഷനുകളിൽ നിന്നും ഇടവകളിൽ നിന്നുമായി വിമൻസ് ഫോറത്തിൻ്റെ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുക്കും.

വിമൻസ് ഫോറം രക്ഷാധികാരിയും രൂപതാദ്ധ്യക്ഷനുമായ മാർ ജോസഫ് ഡ്രാമ്പിക്കൽ ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ  മാർ തോമസ് തറയിൽ മുഖ്യ പ്രഭാഷണം നടത്തും തുടർന്ന്  വിമൻസ് ഫോറം സുവനീർ പ്രകാശനം, വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന കലാപരിപാടികൾ എന്നിവ അരങ്ങേറും. വിമൻസ് ഫോറം സഹ രക്ഷാധികാരി വികാരി ജനറാൾ റവ.ഫാ.ആൻ്റണി ചുണ്ടെലിക്കാട്ട്, ചെയർമാൻ റവ.ഫാ.ജോസ് അഞ്ചാനിക്കൽ, ഡയറക്ടർ സിസ്റ്റർ കുസുമം എസ്.എച്ച്, പ്രസിഡൻ്റ് ജോളി മാത്യു  തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകും.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ  ഔദ്യോഗിക യു ട്യൂബ് ചാനലായ CSMEGB യിൽ സമ്മേളനം തൽസമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. കൂടാതെ ഏവർക്കും ZOOM – ൽ പങ്കെടുക്കുവാനുള്ള അവസരവും ഒരുക്കിയിയിട്ടുണ്ടെന്ന് വിമൻസ് ഫോറം ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more