യൂറോപ്പിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളെക്കുറിച്ചുള്ള പുതിയ മുന്നറിയിപ്പുകൾക്കിടെ, വിദേശ യാത്രകൾക്കുള്ള നിരോധനം നീട്ടുന്നതിനോ യുകെ നിയന്ത്രണങ്ങൾ ദീർഘിപ്പിക്കുന്നതിനോയുള്ള ശ്രമങ്ങളെ ചെറുക്കാൻ ബോറിസ് ജോൺസൺ മുതിർന്ന ടോറി എംപിമാരിൽ നിന്ന് സമ്മർദ്ദം നേരിടുന്നു. യൂറോപ്പിലാകമാനം കോവിഡിന്റെ മൂന്നാം തരംഗം പിടിമുറുക്കുമ്പോൾ മുതിർന്ന ശാസ്ത്ര ഉപദേഷ്ടാക്കൾ സർക്കാരിനും മുന്നറിയിപ്പ് നൽകിയിരുന്നു.
വസന്തത്തിന്റെ അവസാനത്തിലും വേനൽക്കാലത്തും വിദേശ അവധി ദിവസങ്ങളുടെ അപകടസാധ്യതകളെക്കുറിച്ച് ശാസ്ത്രീയ ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകിയതോടെയാണ്, ഭൂഖണ്ഡത്തിലുടനീളം പ്രത്യക്ഷമായ മൂന്നാമത്തെ കോവിഡ് തരംഗരത്തെത്തുടർന്ന് ബ്രിട്ടനിലും അമിത ജാഗ്രത പുലർത്തേണ്ടി വരുമെന്ന സൂചനകളുണ്ടായത്. ഇതൊരുപക്ഷേ നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് പുറത്തേക്ക് കടക്കാനൊരുങ്ങുന്ന ബ്രിട്ടന് മാറി ചിന്തിക്കേണ്ട സ്ഥിതിയുണ്ടായേക്കാം. ഇതിനെത്തുടർന്നാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടരുതെന്ന മുന്നറിയിപ്പുമായി കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുള്ള മുതിർന്ന എംപിമാർ രംഗത്തെത്തിയത്.
ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ജർമ്മനി, തുർക്കി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കേസുകൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ മാസത്തിൽ ഇറ്റലി ഇരട്ടിയോളം കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം വ്യാപനം തടയുന്നതിനായി പാരീസ് ഒരു മാസം നീണ്ടുനിൽക്കുന്ന ലോക്ക്ഡൗണിൽ പ്രവേശിച്ചു. നിരവധി നിബന്ധനകൾ പാലിച്ചാൽ, ഇംഗ്ലണ്ടിൽ നിന്നുള്ള വിദേശ യാത്രകൾ മെയ് 17 മുതൽ പുനരാരംഭിക്കാമെന്ന് സർക്കാരിന്റെ റോഡ്മാപ്പ് പറയുന്നു. ഈ വേനൽക്കാലത്ത് വിദേശ യാത്ര അനുവദിക്കുന്ന ട്രാഫിക് ലൈറ്റ് സംവിധാനമാണ് മന്ത്രിമാരും സർക്കാരും പ്ലാൻ ചെയ്തിരിക്കുന്നത്. കുറഞ്ഞ അളവിലുള്ള വൈറസും വേരിയന്റുകളും ഉള്ള “ഗ്രീൻ” കൗണ്ടികളിൽ കാര്യങ്ങൾ സുഗമമാകും, അതേസമയം “ചുവപ്പ്” കൗണ്ടികളിൽ കൂടുതൽ കർശനമായ വ്യവസ്ഥകളായിരിക്കും വിദേശ യാത്രകൾക്ക്.
ബ്രിട്ടന്റെ വിജയകരമായ വാക്സിൻ പദ്ധതി, യാത്രാ നിരോധനം നീട്ടുന്നതിനുപകരം ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങൾക്കായി പരിശോധനയും കർശനമായ നിയമങ്ങളും വിന്യസിക്കാൻ സർക്കാരിനോട് ടോറി എംപിമാരുടെ കമ്മിറ്റി ചെയർമാൻ എബ്രഹാം ബ്രാഡി ആവശ്യപ്പെട്ടു. കോവിഡ് ഇപ്പോൾ ഒരു പ്രാദേശിക വൈറസാകാൻ സാധ്യതയുണ്ട്, വരും വർഷങ്ങളിൽ കൂടുതൽ വേരിയന്റുകൾ ഉണ്ടാകാം. യുക്തിസഹമായ ലഘൂകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും, വിനാശകരമായ ലോക്ക്ഡൗണുകൾ അവലംബിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
click on malayalam character to switch languages