1 GBP = 103.96

BREAKING NEWS-ടൊറന്റോയിൽ വഴിയാത്രക്കാർക്കിടയിൽ വാഹനമിടിച്ച് കയറ്റി പത്ത് മരണം; പതിനാറ് പേർക്ക് പരിക്ക്; തീവ്രവാദ ആക്രമണമെന്ന് സംശയം

BREAKING NEWS-ടൊറന്റോയിൽ വഴിയാത്രക്കാർക്കിടയിൽ വാഹനമിടിച്ച് കയറ്റി പത്ത് മരണം; പതിനാറ് പേർക്ക് പരിക്ക്; തീവ്രവാദ ആക്രമണമെന്ന് സംശയം

ടൊറന്റോ: തിരക്കേറിയ സ്ഥലത്ത് വഴിയാത്രികർക്കിടയിലേക്ക് 25 കാരനായ കോളേജ് വിദ്യാർത്ഥി വാൻ ഓടിച്ചുകയറ്റിയുണ്ടായ ദുരന്തത്തിൽ പത്ത് പേർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. പതിനാറ് പേർക്ക് പരുക്കേറ്റു. വാൻ ഓടിച്ചിരുന്നയാളെ പൊലീസ് കീഴപ്പെടുത്തി. ‘എന്നെ വെടിവയ്ക്കൂ, എന്നെ വെടിവയ്ക്കൂ’ എന്ന് ആക്രോശിച്ച് മുന്നോട്ടടുത്ത ഇയാൾ പൊലീസിന് നേരെ പാഞ്ഞെങ്കിലും ഓഫിസർമാരിലൊരാൾ തോക്കുമായി മുന്നോട്ടാഞ്ഞതോടെ ഇയാൾ കീഴടങ്ങുകയായിരുന്നെന്നാണ് പ്രാഥമികദൃശ്യങ്ങളിൽനിന്നും ദൃക്സാക്ഷികളുടെ മൊഴികളിൽനിന്നും മനസിലാകാനാവുന്നത്. ഒന്റാറിയോയിലെ റിച്ച്മണ്ട് ഹില്ലിലുള്ള അലെക് മിനാസ്സിയോ എന്ന ഇരുപത്തിയഞ്ചു കാരനാണ് കൊലപാതകങ്ങൾ നടത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സോഷ്യൽ മീഡിയകളിൽ ഇയാൾ കോളേജ് വിദ്യാർത്ഥി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഫിഞ്ച് ആൻഡ് യങ്ങ് സ്ടീറ്റിനു സമീപം പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. റൈഡർ ട്രക്ക് ആൻഡ് റെൻഡൽ എന്നു രേഖപ്പെടുത്തിയിരിക്കുന്ന വാൻ സംഭവസ്ഥലത്തുതന്നെയുണ്ട്. റൈഡർ ട്രക്ക് ആൻഡ് റെന്റൽ സ്ഥാപനം തങ്ങളുടെ വാഹനം സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്വ. വ ഴിയാത്രികർക്കിടയിലേക്ക് ഇയാൾ മനപ്പൂർവം വാൻ ഓടിച്ചുകയറ്റുകയായിരുന്നെന്നും ഭീകരാക്രമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നെന്നുമാണ് ദൃക്സാക്ഷികളിൽ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. ഇതേസമയം, ഭീകരാക്രമണമാണോ ഇതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇതുവരെ ഇതുസംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഒന്റാരിയോ പ്രീമിയർ കാത് ലിൻ വിൻ മറുപടി നൽകിയത്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more