1 GBP = 104.25
breaking news

Top Singer : ടോപ് സിംഗർ വീണ്ടുമെത്തുന്നു; മലയാളികളുടെ പ്രിയ റിയാലിറ്റി ഷോ ഞായറാഴ്ച മുതൽ

Top Singer : ടോപ് സിംഗർ വീണ്ടുമെത്തുന്നു; മലയാളികളുടെ പ്രിയ റിയാലിറ്റി ഷോ ഞായറാഴ്ച മുതൽ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട മ്യൂസിക്ക് റിയാലിറ്റി ഷോയായ ടോപ് സിംഗർ 3 ഒക്ടോബർ 2 മുതൽ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തുന്നു. ഞായറാഴ്ച വൈകുന്നേരം 6 മണി മുതലാണ് സംപ്രേഷണം

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മലയാളികൾക്കെന്നും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ്. കേൾക്കാൻ കൊതിയ്ക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിയും ചിരിയും അരങ്ങേറുന്ന ഫ്ളവേഴ്സ് ടോപ് സിംഗർ മൂന്നാം സീസണിലേക്ക് കടക്കുകയാണ്. സർഗപ്രതിഭകളായ ഒട്ടേറെ ഗായകരിൽ നിന്നും ഒഡീഷനിലൂടെ തെരെഞ്ഞെടുക്കപ്പെട്ട കുരുന്നുകളാണ് ഇത്തവണയും മത്സര വേദിയിലേക്ക് എത്തുന്നത്.

പാട്ടുപാടാനും സരസമായി സംസാരിക്കാനും കഴിവുള്ള അഞ്ചു വയസിനും പതിനാല് വയസിനും ഇടയിലുള്ള കുട്ടികൾക്കാണ് ഫ്‌ളവേഴ്സ് ടോപ് സിംഗറിൽ അവസരം ലഭിച്ചത്. കേരളത്തിന്റെ വിവിധ ജില്ലകളിലായി സംഘടിപ്പിച്ച ഓഡിഷനിലൂടെ തെരഞ്ഞെടുത്ത കുട്ടികളാണ് മത്സര വേദിയിൽക്ക് ഞായറാഴ്ച മുതൽ മാറ്റുരയ്ക്കാൻ എത്തുന്നത്.

സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്‌ളവേഴ്സ് ടോപ് സിംഗർ. ഫ്‌ളവേഴ്സ് ഒന്നും രണ്ടും സീസണിലെ കുരുന്നുകളെ ഇതിനോടകം മലയാളികൾ നെഞ്ചേറ്റിക്കഴിഞ്ഞു. സംഗീത സംവിധായകനായ എം ജയചന്ദ്രൻ, ഗായകൻ എം.ജി ശ്രീകുമാർ, ഗായിക അനുരാധ, ബിന്നി കൃഷ്ണകുമാർ എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികർത്താക്കൾ. ആദ്യ സീസണിൽ സീതാലക്ഷ്മി എന്ന മിടുക്കിയാണ് ടോപ് സിംഗർ ട്രോഫി സ്വന്തമാക്കിയത്. രണ്ടാം സീസണിൽ ശ്രീനന്ദ് ആണ് വിജയിയായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more