1 GBP = 103.02
breaking news

ടോണ്ടൻ മലയാളി അസോസിയേഷൻ്റെ ഈസ്റ്റർ വിഷു ആഘോഷം നാളെ; യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള മുഖ്യാതിഥി….. പ്രശസ്ത പിന്നണി ഗായകർ പങ്കെടുക്കുന്ന ഗാനസന്ധ്യയും കലാഭവൻ ദിലീപിൻ്റെ കോമഡി ഷോയും…..

ടോണ്ടൻ മലയാളി അസോസിയേഷൻ്റെ ഈസ്റ്റർ വിഷു ആഘോഷം നാളെ; യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള മുഖ്യാതിഥി….. പ്രശസ്ത പിന്നണി ഗായകർ പങ്കെടുക്കുന്ന ഗാനസന്ധ്യയും കലാഭവൻ ദിലീപിൻ്റെ കോമഡി ഷോയും…..

ഇംഗ്ളണ്ടിലെ സൗത്ത് വെസ്റ്റിലുള്ള  സോമർസെറ്റ് കൗണ്ടിയിലുള്ള ടോണ്ടണിലും സമീപ പ്രദേശങ്ങളിലും ഒരു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന മലയാളി അസോസിയേഷൻ ആണ് ടോണ്ടൻ മലയാളി അസോസിയേഷൻ (TMA).

ടി.എം.എ യുടെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ  വർണ്ണാഭമായ രീതിയിൽ ആഘോഷങ്ങളോടെ  നാളെ ഞായറാഴ്ച  (24/04/2022) വൈകുന്നേരം 5 PM to 10 PM വരെ ടോണ്ടറിലെ കാസിൽ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. 5 PM ന്  ആരംഭിക്കുന്ന സാംസ്‌കാരിക യോഗത്തിൽ ടി എം എ പ്രസിഡൻറ് ഡോ.എം.കെ.അജിത്ത് അദ്ധ്യക്ഷത വഹിക്കും. മുഖ്യാതിഥിയായി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്നത്  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ളയുടെ സാന്നിദ്ധ്യമാണ്.

ദിലീപ് കലാഭവൻ നയിക്കുന്ന മിമിക്ക് കോമഡി ഷോയോടൊപ്പം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ വില്ല്യം ഐസക്, സെൽസി നൈനാൻ, ദീപക് യതീന്ദ്രദാസ്  എന്നിവർ നയിക്കുന്ന  സംഗീത വിരുന്നും കൂടാതെ ഡി ജെ നൈറ്റും  രാത്രി പത്തു വരെ തുടരും. അനവധി ആകർഷക സമ്മാനങ്ങൾ ഉൾപ്പെടുത്തി  അവസാനം നടക്കുന്ന റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും  ക്രമീകരിച്ചിട്ടുണ്ട്.

 നാളെ നടക്കുന്ന പരിപാടികൾ വിപുലമായ രീതിയിൽ  നടത്തുവാനുള്ളവിഭവ സമൃദ്ധമായ  ഭക്ഷണം ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും  ചെയ്തു കഴിഞ്ഞതായി ടി.എം. എ സെക്രട്ടറി സോവിൻ സ്റ്റീഫൻ  അറിയിച്ചു. ഈസ്റ്റർ വിഷു ആഘോഷങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more