1 GBP = 103.89

കേളീകലയുടെ രംഗവേദി ഒരുങ്ങി; ടോണ്ടൻ ഗാനോത്സവം ശനിയാഴ്ച…..

കേളീകലയുടെ രംഗവേദി ഒരുങ്ങി; ടോണ്ടൻ ഗാനോത്സവം ശനിയാഴ്ച…..

സുധാകരൻ പാലാ
ടോണ്ടൻ ∙ മലയാള ഗാനശാഖയ്ക്കു വേറിട്ട ഈണം നൽകി മനുഷ്യ മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ സംഗീത ചക്രവർത്തിമാർക്കുള്ള സ്മൃതി പൂജയാണ് ടോണ്ടൻ ഗാനോത്സവം. ഈ വർഷം എം. എസ്. ബാബു രാജ്, ബി. എ. ചിദംബരനാഥ്, എ. ടി. ഉമ്മർ എന്നീ സംഗീത സംവിധായകർക്ക് സ്മരണാഞ്ജലി അർപ്പിക്കുകയെന്നതാണ് ലക്ഷ്യം. മൂവരുടേയും ഗാനങ്ങൾ ഏറ്റവും കൂടുതൽ പ്രശസ്തമാക്കിയ കവിയും ഗാനരചയിതാവുമായ പി. ഭാസ്കരൻ മാഷിന്റെ ഓർമ്മകൾക്ക് മുമ്പിൽ ശിരസ്സു നമിച്ചുകൊണ്ട് സംഗീതോത്സവം നടക്കുന്ന ടോണ്ടൻ, ട്രൾ വില്ലേജ് ഹാളിനു പി. ഭാസ്കരൻ നഗർ എന്നാണു പേരിട്ടിരിക്കുന്നത്.

മാർച്ച് 17 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാരംഭിക്കുന്ന സംഗീത സന്ധ്യ രാത്രി 10.30നു സമാപിക്കും. അറുപതിൽൽപ്പരം കലാകാരന്മാരും കലാകാരികളും പങ്കെടുക്കും. മൂന്നു മണിക്ക് ആരംഭിക്കുന്ന സ്മൃതിപൂജ സാംസ്കാരിക സമിതി പ്രസിഡന്റ് ബൈജു സെബാസ്റ്റ്യൻ, എം. എസ്. ബാബു രാജ് അനുസ്മരണവും ബ്രിസ്റ്റോൾ സൺ മ്യൂസിക് ഡയറക്ടർ ജോസ് ജെയിംസ്, ബി. എ. ചിദംബരനാഥ് അനുസ്മരണവും സംഗീതിക പ്രസിഡന്റ് ജെതീഷ് പണിക്കർ, എ. റ്റി. ഉമ്മർ അനുസ്മരണവും നടത്തും. കലാ ഹാംഷെയർ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തും. മാസ്സ ടോണ്ടൻ സെക്രട്ടറി ജോമോൻ ജോസ്, ടോണ്ടൻ മലയാളി അസോസിയേഷൻ സ്ഥാപക സെക്രട്ടറി ഡെന്നീസ് വി. ജോസ്, മാസ്സ് വൈസ് പ്രസിഡന്റ് സന്ദീപാ അപ്പു, ഉസ്മിയാ റൗഫ് എന്നിവർ ആശംസകളർപ്പിക്കും.

കൈരളി ട്രാക്സ ഡയറക്ടർ ജിജോ വർഗീസ് അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിന് കോർഡിനേറ്റർ സുധാകരൻ പാലാ സ്വാഗതവും സെക്രട്ടറി ദ്വിദീഷ് ടി. പിള്ള കൃതജ്ഞതയും പറയും. നൃത്തനൃത്ത്യങ്ങൾ അകമ്പടിയൊരുക്കുന്ന സംഗീത സന്ധ്യ രാത്രി 10.30 ന് അവസാനിക്കും. സിമി സിറിയക്ക് അവതാരകയാകുന്ന ഗാനോത്സവം അർച്ചനാ സുജിതിന്റെ സർവ്വമത പ്രാർത്ഥനയോടെയാണ് ആരംഭിക്കുക.

മലയാളത്തനിമയുള്ള ഗാനങ്ങൾക്കൊപ്പം രുചിയേറിയ മലയാള ഭക്ഷണ വിതരണ സ്റ്റാളും മിതമായ നിരക്കിൽ ഒരുക്കിയിട്ടുണ്ട് എന്നതാണ് ഈ വർഷത്തെ സവിശേഷത, നാടൻ ദോശ, മസാല ദോശ, ബിരിയാണി എന്നിവയും ചായയും ചെറുകടിയും ലഭ്യമാണ്.ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
വിശദവിവരങ്ങൾക്ക് : സുധാകരൻ പാലാ :07414608807, ജിജോ വർഗീസ് : 07063948045, ദ്വിദീഷ് ടി. പിള്ള : 07488599147, അർച്ചന സുജിത് :07400666883 Address:
Trull Village Memmorial Hall, 21 church Road, Taunton, TA37JZ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more