1 GBP = 102.92
breaking news

ടോണ്ടന്‍ ഗാനോത്സവം മാര്‍ച്ച് 25ന്; ഈ വര്‍ഷം ദക്ഷിണാമൂര്‍ത്തി കെ. രാഘവ സംഗീതസന്ധ്യ

ടോണ്ടന്‍ ഗാനോത്സവം മാര്‍ച്ച് 25ന്; ഈ വര്‍ഷം ദക്ഷിണാമൂര്‍ത്തി കെ. രാഘവ സംഗീതസന്ധ്യ

സുധാകരന്‍ പാലാ

മലയാള സംഗീതത്തിന് മണ്ണിന്റെ മണമുള്ള ഇമ്പമാര്‍ന്ന ഗാനങ്ങള്‍ നല്‍കി മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ സംഗീത പ്രതിഭകളെ ആദരിക്കുവാനും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനും ലക്ഷ്യമിട്ട് ടോണ്ടന്‍ കൈരളി ട്രാക്‌സ് സംഘടിപ്പിക്കുന്ന ‘ടോണ്ടന്‍ ഗാനോത്സവം’ മാര്‍ച്ച് 25ന് ശനിയാഴ്ച ഉച്ച കഴിഞ്ഞു മൂന്നു മുതല്‍ രാത്രി 10 വരെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഈ വര്‍ഷം കര്‍ണ്ണാടിക് സംഗീത കുലപതി വി. ദക്ഷിണാമൂര്‍ത്തിയും നാടന്‍ ശീലുകളുടെ ആചാര്യന്‍ കെ. രാഘവനും ഈണമിട്ട ഗാനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ‘ദക്ഷിണാമൂര്‍ത്തി കെ.രാഘവന്‍ സംഗീത സന്ധ്യ’ എന്ന പേരില്‍ നടത്തുന്ന മലയാള ഗാനോത്സവഹാളിന് സംഗീത ലോകത്തെ ഇതിഹാസ വിസ്മയമായ ഡോ. എം. മുരളീകൃഷ്ണയുടെ പേരിലാണ് നല്‍കിയിരിക്കുന്നത്.

ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് അനുസ്മരണാസമ്മേളനത്തോടെ ഗാനോത്സവത്തിനു തിരശീല ഉയരും. സ്വാഗത നൃത്തത്തിന് ശേഷം യുകെയുടെ വിവിധ ദേശങ്ങളില്‍ നിന്നെത്തിയ ഗായകര്‍ തങ്ങളുടെ മാറ്റുരയ്ക്കുന്നു.

അനുസ്മരണ സമ്മേളനം ഗാനഗന്ധര്‍വന്‍ ഡോ. കെ. ജെ. യേശുദാസിന്റെ പേഴ്സണല്‍ സെക്രട്ടറിയും ശിഷ്യനുമായ രാജഗോപാല്‍ കൊങ്ങാട് ഉത്ഘാടനം ചെയ്യും. മലയാളം സാംസ്‌കാരികസമിതി ടോണ്ടന്‍ പ്രസിഡന്റ് ബൈജു സെബാസ്റ്റ്യന്‍ ദക്ഷിണാമൂര്‍ത്തി അനുസ്മരണപ്രഭാഷണം നടത്തും. സംഗീതിക പ്രസിഡന്റ് ജിതേഷ് പണിക്കര്‍ കെ. രാഘവന്‍ അനുസ്മരണവും ക്രോയിഡോണ്‍ സംഗീത ഓഫ് യുകെ ചെയര്‍മാന്‍ ജയപ്രകാശ് പണിക്കര്‍ ഡോ. എം. ബാലമുരളീകൃഷ്ണ അനുസ്മരണവും നടത്തും. ബ്രിസ്റ്റോള്‍ സണ്‍ മ്യൂസിക് ഡയറക്ടര്‍ സണ്ണി ബ്രിസ്റ്റോള്‍ മുഖ്യപ്രഭാഷണം നടത്തും. കലാഹാംപ്ഷെയര്‍ പ്രസിഡന്റ് എ. ഉണ്ണികൃഷ്ണന്‍ നായര്‍, ടോണ്ടന്‍ മലയാളി അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി ഡെന്നീസ് വി. ജോസ് എന്നിവര്‍ ആശംസകളര്‍പ്പിക്കും.

കൈരളി ടാക്‌സ് ഡയറക്ടര്‍ ജിജോ വര്‍ഗീസ് അധ്യക്ഷത വഹിക്കും. കോര്‍ഡിനേറ്റര്‍ സുധാകരന്‍ പാലാ സ്വാഗതവും സെക്രട്ടറി ധ്വിതീഷ് ടി. പിള്ള കൃതജ്ഞത പറയും. 50 ല്‍ പരം കലാകാരന്മാരും കലാകാരികളും പങ്കെടുക്കും.

കുമാരിമാര്‍ സുഷാര സതീശന്‍, ശ്രീലക്ഷ്മി എസ. വെട്ടത്ത്, അന്‍വിക ബിജു, ശ്രീനന്ദന എസ. വെട്ടത്ത്, ലിയാ ലോഘേഷ്, മാസ്റ്റര്‍ ആല്‍ബിന്‍ ജിജോ എന്നിവരുടെ നൃത്തനൃത്യങ്ങള്‍ ഗാനോത്സവത്തിന് കൊഴുപ്പേകും.

പ്രഥമ സംരംഭമായ മുന്‍ വര്‍ഷത്തെ ‘ദേവരാഗസന്ധ്യ’ വന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാ കലാപ്രതിഭകളെയും പങ്കെടുത്തു വിജയിപ്പിച്ച കലാസ്‌നേഹികളോടും കൈരളി ട്രാക്സിന്റെ കടപ്പാടും നന്ദിയും അറിയിക്കുന്നതാണ് ഭാരവാഹികള്‍ അറിയിച്ചു.

വിശദവിവരത്തിനു’

സുധാകരന്‍ പാലാ: 07414608807

ജിജോ വര്‍ഗീസ്: 07963948045

ധ്വിതീഷ് ടി. പിള്ള: 07488599147

അര്‍ച്ചന സുജിത്: 07400666883

അഡ്രെസ്സ്:

TRIDENT HALL

TAUNTON

TA15NN

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more