1 GBP = 94.79
breaking news

യുക്മ ന്യൂസ് ടീമംഗം ടോം തോമസിൻ്റെ ഭാര്യാപിതാവ് നിര്യാതനായി…

യുക്മ ന്യൂസ് ടീമംഗം ടോം തോമസിൻ്റെ ഭാര്യാപിതാവ് നിര്യാതനായി…
ബ്രാഡ്ഫോർഡ്:- യുക്മ ന്യൂസ് ടീമംഗവും മുൻ ദേശീയ സമിതി അംഗവുമായ ടോം തോമസിൻ്റ ഭാര്യാപിതാവ് വയലാ തേക്കുംകാട്ടിൽ ഇമ്മാനുവേൽ കുര്യൻ, 75 (പാറടിയിൽ കുഞ്ഞേട്ടൻ) ഇന്ന് രാവിലെ നിര്യാതനായി.ഭാര്യ വെമ്പള്ളി ഇടാട്ടേൽ റോസമ്മ. മക്കൾ സിറിയക്, ബീന, അലക്സ്. മരുമക്കൾ ആൻസി, ടോം.
സംസ്കാര ശുശ്രൂഷകൾ നാളെ 02/05/20 ശനിയാഴ്ച 11.30 ന് ഭവനത്തിൽ നിന്നും ആരംഭിച്ച് വയലാ സെൻ്റ്.ജോർജ് ദേവലയത്തിൽ നടക്കുന്നതാണ്.
ടോമിൻ്റെ ഭാര്യാ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി വർഗ്ഗീസ് ഡാനിയേൽ, റീജിയണൽ പ്രസിഡൻ്റ് അശ്വിൻ മാണി ജെയിംസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. പിതാവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more