1 GBP = 103.97

ആസ്വാദക ഹൃദയങ്ങളിൽ രാഗവിസ്മയത്തിന്റെ പൂമ്പൊടി വിതറാൻ ലിങ്കൺഷയറിൽ നിന്നും മൂന്ന് വർണ്ണശലഭങ്ങൾ…. കീബോർഡിൽ പാട്ടിന്റെ പാലാഴി തീർക്കുന്ന അന്ന റിജു അറക്കൽ, ആരോൺ ജോർജ്ജ് അറക്കൽ സഹോദരങ്ങൾക്കൊപ്പം സാമുവൽ ജിജോയും നാളെ (16/7/20) വ്യാഴാഴ്ച്ച 5pm ന് “Let’s Break It Together” ൽ എത്തുന്നു …

ആസ്വാദക ഹൃദയങ്ങളിൽ രാഗവിസ്മയത്തിന്റെ പൂമ്പൊടി വിതറാൻ ലിങ്കൺഷയറിൽ നിന്നും മൂന്ന് വർണ്ണശലഭങ്ങൾ….  കീബോർഡിൽ പാട്ടിന്റെ പാലാഴി തീർക്കുന്ന അന്ന റിജു അറക്കൽ, ആരോൺ  ജോർജ്ജ് അറക്കൽ സഹോദരങ്ങൾക്കൊപ്പം സാമുവൽ ജിജോയും നാളെ (16/7/20) വ്യാഴാഴ്ച്ച 5pm ന്  “Let’s Break It Together” ൽ എത്തുന്നു …

കുര്യൻ ജോർജ്ജ് 

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ നാളെ   ജൂലൈ 16 വ്യാഴാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകർക്ക്  മുന്നിലെത്തുന്നത് ലിങ്കൺഷയറിലെ സ്പാൽഡിങ്ങിൽ നിന്നുള്ള സഹോദരങ്ങൾ അന്ന റിജു അറക്കലും ആരോൺ ജോർജ്ജ് അറക്കലും ലിങ്കൺഷയറിലെ ബോസ്റ്റണിൽ നിന്നുള്ള സാമുവൽ ജിജോയുമാണ്.  പ്രശ്സ്ത മലയാള സംഗീത സംവിധായകൻ ആൽബർട്ട് വിജയന്റെ കീഴിൽ സംഗീത പരിശീലനം നേടുന്ന ഈ കൌമാര പ്രതിഭകൾ ഇതിനോടകം നിരവധി വേദികളിൽ തങ്ങളുടെ പ്രതിഭ തെളിയിച്ച് കഴിഞ്ഞവരാണ്.


15 കാരിയായ അന്ന റിജു സ്പാൾഡിങ് ഹൈസ്കൂളിൽ ഇയർ 10 വിദ്യാർത്ഥിനിയാണ്. കീ ബോർഡിൽ ഗ്രേഡ് 3 യിൽ എത്തി നിൽക്കുന്ന അന്ന സംഗീത വഴികളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.അന്നയുടെ ഇളയ സഹോദരൻ 11 വയസ്സുള്ള ആരോൺ, ചേച്ചിയെ പോലെ തന്നെ കീബോർഡിൽ ഗ്രേഡ് 3 ഇതിനോടകം കരസ്ഥമാക്കി കഴിഞ്ഞു. സംഗീത ലോകത്ത് കൂടുതൽ മുന്നേറാൻ കൊതിക്കുന്ന ആരോൺ സ്പാൾഡിങ്ങിലെ സെന്റ്. നോർബർട്ട്സ് കാത്തലിക് സ്കൂളിൽ ഇയർ 6 വിദ്യാർത്ഥിയാണ്. സ്പാൾഡിങ്ങിലെ റിജു ജോർജ്ജ് – സിൽജി റിജു ദമ്പതികളുടെ മക്കളാണ് അന്നയും ആരോണും

 
അന്ന റിജുവിനും ആരോണിനുമൊപ്പം ഷോയിൽ എത്തുന്ന സാമുവൽ ജിജോ നിരവധി വേദികളിൽ കീബോർഡിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള കലാപ്രതിഭയാണ്. ബോസ്‌റ്റൺ സെന്റ്.മേരീസ് R C പ്രൈമറി സ്കൂളിൽ ഇയർ 5 വിദ്യാർത്ഥിയായ സാമുവൽ കീബോർഡിൽ ഗ്രേഡ് 3 പരിശീലനം പൂർത്തിയാക്കി കഴിഞ്ഞു. ബോസ്റ്റണിലെ ജിജോ ജോസഫ് – ലില്ലി ജിജോ ദമ്പതികളുടെ മകനാണ് ഈ 10 വയസ്സ്കാരൻ.
കലാവേദികളിൽ പ്രതിഭയുടെ മിന്നലാട്ടം തീർക്കുന്ന ഈ കുരുന്ന് കലാകാരൻമാർക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ  “Let’s Break It Together” ൽ 16/07/2020 വ്യാഴം 5 P M ന് (ഇന്ത്യൻ സമയം രാത്രി 9.30)ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു.

“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


 കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്.

 
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.


യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 


യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more