1 GBP = 103.21

കേംബ്രിഡ്ജിൽ നിന്നും യു കെ യുടെ ഗാനകോകിലം ടെസ്സ സൂസൻ ജോണും സഹോദരി മെലീസ്സ റോസ് ജോണും ജെൻസൺ ജെറിയും സഹോദരി ജെസ്ന മരിയ ജെറിയും”Let’s Break It Together”ൽ സപ്ത സ്വരങ്ങളാൽ മണിവീണ മീട്ടുവാൻ ഇന്ന് 22/08/2020, ശനി 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുന്നു…..

കേംബ്രിഡ്ജിൽ നിന്നും യു കെ യുടെ ഗാനകോകിലം ടെസ്സ സൂസൻ ജോണും സഹോദരി മെലീസ്സ റോസ് ജോണും ജെൻസൺ ജെറിയും സഹോദരി ജെസ്ന മരിയ ജെറിയും”Let’s Break It Together”ൽ സപ്ത സ്വരങ്ങളാൽ മണിവീണ മീട്ടുവാൻ ഇന്ന് 22/08/2020, ശനി 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുന്നു…..


കുര്യൻ ജോർജ്ജ്
 (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)

കേംബ്രിഡ്ജിൽ നിന്നും യു കെ യുടെ ഗാനകോകിലം ടെസ്സ സൂസൻ ജോണും  സഹോദരി മെലീസ്സ റോസ് ജോണും ജെൻസൺ ജെറിയും സഹോദരി ജെസ്ന മരിയ ജെറിയും “Let’s Break It Together” ൽ സപ്ത സ്വരങ്ങളാൽ മണിവീണ മീട്ടുവാൻ ഇന്ന് 22/08/2020, ശനിയാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുകയാണ്.


യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ  ഇന്ന് ആഗസ്റ്റ് 22, ശനി5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുന്നത് കേംബ്രിഡ്ജിൽ നിന്നുള്ള  പ്രശസ്ത യുവ ഗായിക ടെസ്സ സൂസൻ ജോണും സഹോദരി മെലീസ്സ റോസ് ജോണും റെഡ്ഡിങ്ങിൽ നിന്നുള്ള സഹോദരങ്ങൾ ജെൻസൺ ജെറിയും ജെസ്ന മരിയ ജെറിയുമാണ്. 


 ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ “Let’s Break It Together” ൽ സാന്ദ്ര സംഗീത വിരുന്നൊരുക്കാൻ എത്തുന്ന ടെസ്സ പാടുകയും വയലിൻ, വീണ എന്നീ സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്യുമ്പോൾ നല്ലൊരു ഗായികയായ അനുജത്തി മെലീസ്സ  പിയാനോയിലും പെർഫോം  ചെയ്യുന്നു. ലൈവിൽ ഇവരോടൊപ്പം ചേരുന്ന ജെൻസൺ നല്ലൊരു ഗിറ്റാറിസ്റ്റും ഒരു നല്ല ഗായകനുമാണ്. ജെൻസന്റെ സഹോദരി ജെസ്ന നല്ലൊരു ഗായികയും അതോടൊപ്പം പിയാനോയിലും വയലിനിലും പെർഫോം ചെയ്യുന്നു. 


യു കെ മലയാളികൾക്ക് മുമ്പിൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത കലാകാരിയാണ് കേംബ്രിഡ്ജിലെ സ്റ്റാൻലി തോമസ് – സൂസൻ ഫ്രാൻസിസ് ദമ്പതികളുടെ മകൾ ടെസ്സ. വലുതും ചെറുതുമായി നൂറ് കണക്കിന് സ്റ്റേജ് ഷോകൾ, നിരവധി ആൽബം ഗാനങ്ങൾ, ലോക് ഡൌൺ സമയത്ത് ഒട്ടനവധി  ലൈവ് ഷോകൾ എന്നിങ്ങനെ ഒരു ഗായികയെന്ന നിലയിൽ ഏവർക്കും സുപരിചിതയായ ടെസ്സ “Let’s Break It Together” ൽ തന്റെ പുതിയ ഒരു മുഖവുമായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വയലിനിലും വീണയിലും പെർഫോം ചെയ്യുന്നതിലൂടെ ഉപകരണസംഗീതത്തിലെ തന്റെ മികവ് കൂടി ആസ്വാദകർക്ക് മുമ്പിൽ പ്രദർശിപ്പിക്കുകയാണ് ടെസ്സ. “Let’s Break It Together” ൽ ആദ്യമായാണ് ഒരാൾ വീണയിൽ പെർഫോം ചെയ്യാനൊരുങ്ങുന്നത്.

വയലിൻ, വീണ എന്നീ സംഗീതോപകരണങ്ങളിൽ പരിശീലനം നടത്തുന്ന ടെസ്സ അതോടൊപ്പം കർണാട്ടിക് മ്യൂസിക്കും വെസ്റ്റേൺ മ്യൂസിക്കും പഠിക്കുന്നു. കേംബ്രിഡ്ജിൽ ഇയർ 9 വിദ്യാർത്ഥിനിയായ ടെസ്സ 2015 മുതൽ യുക്മ റീജിയണൽ, നാഷണൽ കലാമേളകളിൽ സോളോ സോങ്, പദ്യോച്ചാരണം, പ്രസംഗ മത്സരങ്ങളിലെ സമ്മാനാർഹയാണ്. 2017 മുതൽ റീജിയണൽ, നാഷണൽ ബൈബിൾ കലോത്സവങ്ങളിൽ സോളോ സോങ്, പ്രസംഗം, ബൈബിൾ ക്വിസ്സ് ഇനങ്ങളിലും വിജയിയാണ് ഈ 14 വയസ്സ്കാരി. മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ കെ.എസ്സ്. ചിത്ര, പ്രശസ്ത സംഗീത സംവിധായകൻ ശരത്, പ്രശസ്ത ഗായകൻ M G ശ്രീകുമാർ, മലയാളത്തിന്റെ ഭാവ ഗായകൻ G. വേണുഗോപാൽ തുടങ്ങി നിരവധി പ്രശസ്തരോടൊപ്പം വേദിയിൽ പാടുവാൻ അവസരം ലഭിച്ചിട്ടുള്ള ടെസ്സ നിരവധി ഓൺലൈൻ സംഗീത മത്സരങ്ങളിലും വിജയിയായിട്ടുണ്ട്. 


യുക്മ സ്റ്റാർ സിംഗർ സീസൺ 4 ജൂണിയറിലെ ഒരു മത്സരാർത്ഥിയായ ടെസ്സ ലോക് ഡൌൺ സമയത്ത് സീറോ മലബാർ എപ്പാർക്കി, ട്യൂട്ടർ വാലി, മെട്രോ മലയാളം തുടങ്ങി നിരവധി പേരുടെ സംഗീത സംരംഭങ്ങളിൽ സജീവമായി പങ്കെടുത്തു.വീ ഷാൽ ഓവർകം, കീ ഫ്രെയിംസ്, ദ മലയാളി ക്ളബ്ബ്, മെട്രോ മലയാളം UK TV ഉൾപ്പടെ നിരവധി ലൈവ് ഷോകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആകർഷിച്ച ടെസ്സ ഇംഗ്ളീഷ്, മലയാളം ചർച്ച് കൊയറുകളിലും സജീവമാണ്.

 
2017 ൽ പുറത്തിറങ്ങിയ “കുരിശിൻ ചുവട്ടിൽ കണ്ണീരുമായ്” എന്ന ഗാനം മുതൽ ഒരു തമിഴ് ഗാനം ഉൾപ്പടെ പതിനേഴോളം ആൽബങ്ങളിൽ ഇതിനോടകം പാടിക്കഴിഞ്ഞ ടെസ്സ, ഇതിൽ രണ്ട് ഗാനങ്ങൾ പ്രശസ്ത മലയാളി ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണനൊപ്പവും ഒരെണ്ണം യുക്മ സ്റ്റാർ സിംഗർ വിന്നർ സാൻ തോമസിനൊപ്പവും പാടിയിട്ടുണ്ട്. ചലച്ചിത്ര പിന്നണി ഗായകൻ K K നിഷാദിനൊപ്പം പാടിയതുൾപ്പടെ ടെസ്സ പാടിയ ചില ആൽബങ്ങൾ അടുത്ത ആഴ്ചകളിലായി റിലീസ് ചെയ്യാനൊരുങ്ങുകയാണ്. 
ടെസ്സയുടെ സഹോദരി മെലീസ്സ ചേച്ചിയെ പോലെ തന്നെ ഒരു അനുഗ്രഹീത ഗായികയാണ്. കേംബ്രിഡ്ജ് ക്യൂൻ എമ്മ പ്രൈമറി സ്കൂളിൽ ഇയർ 3 വിദ്യാർത്ഥിനിയായ മെലീസ്സ കർണാട്ടിക് മ്യൂസിക്കും പിയാനോയും പരിശീലിക്കുന്നു. ചർച്ച് കൊയറിലും സ്കൂൾ കൊയറിലും അംഗമായ ഈ 7 വയസ്സ്കാരി ബൈബിൾ കലോത്സവം ഉൾപ്പടെ നിരവധി വേദികളിൽ ഇതിനോടകം പെർഫോം ചെയ്തിട്ടുണ്ട്. 2018, 2019 വർഷങ്ങളിൽ പാരീഷ്, റീജിയണൽ തല ബൈബിൾ കലോത്സവ മത്സരങ്ങളിൽ സോളോ സോങ്, സിംഗിൾ ഡാൻസ്, ബൈബിൾ കോസ്റ്റ്യൂംസ് ഇനങ്ങളിൽ സമ്മാനാർഹയായിരുന്നു.


റെഡ്ഡിങ്ങിൽ നിന്നുളള ജെറിമോൻ ചെറിയാന്റേയും ഷാനി ജെറിമോന്റേയും മകനായ ജെൻസൺ നല്ലൊരു ഗിറ്റാറിസ്റ്റും അതോടൊപ്പം നല്ലൊരു ഗായകനുമാണ്. കഴിഞ്ഞ നാല് വർഷമായി ഗിറ്റാർ പരിശീലനം തുടരുന്ന ജെൻസൺ കർണാട്ടിക് സംഗീതത്തിലും പരിശീലനം നേടിയിട്ടുണ്ട്. ഈ വർഷം GCSE പൂർത്തിയാക്കിയ ഈ 16 വയസ്സ്കാരൻ റെക്കോർഡിംഗ്, സൌണ്ട് മിക്സിംഗ്, സ്റ്റേജ് സൌണ്ട് സെറ്റിംഗ്സ് ഉൾപ്പടെയുള്ള കാര്യങ്ങളിലും ഒരു വിദഗ്ദനാണ്. സ്കൂൾ കൊയറിലും ചർച്ച് കൊയറിലും ഗിറ്റാറിസ്റ്റായ ജെൻസൺ സ്കൂളിൽ മ്യൂസിക് ഒരു സബ്ജക്ടായിട്ട് പഠിച്ചു. സ്കൂൾ പഠനത്തിന്റെ ഭാഗമായി രണ്ട് പാട്ടുകൾ ചിട്ടപ്പെടുത്തിയ ജെൻസൺ സുപ്രസിദ്ധമായ ബർക്ക്ഷയർ മാസ്ട്രോസിൽ ഗിറ്റാർ പരിശീലനം നേടുന്നു. ബർക്ക്ഷയർ മാസ്ട്രോസിന്റെ “സ്റ്റേജ് സൌണ്ട്” ഷോയിൽ പെർഫോം ചെയ്തിട്ടുള്ള ജെൻസൺ ബർക്ക്ഷയർ കാഫോഡിന്റെ പബ്ളിക് സ്‌പീക്കിംഗ് ചാംപ്യനായിരുന്നു. ബൈബിൾ കലോത്സവം ഉൾപ്പടെ ഒട്ടനവധി വേദികളിൽ പെർഫോം ചെയ്തിട്ടുള്ള ജെൻസൺ ബൈബിൾ കലോത്സവത്തിൽ സമ്മാനാർഹനായിരുന്നു. നല്ലൊരു കായിക താരം കൂടിയായ ജെൻസൺ ബർക്ക്ഷയർ ഹൈജംപ് ചാംപ്യനായിരുന്നു.


ജെൻസന്റെ സഹോദരി 12 വയസ്സ്കാരിയായ ജെസ്ന നല്ലൊരു ഗായികയും അതോടൊപ്പം പിയാനോ, വയലിൻ എന്നീ സംഗീതോപകരണങ്ങളിൽ  പരിശീലനം നടത്തുകയും ചെയ്യുന്നു. ബർക്ക്ഷയർ യങ് വോയ്സ് (BYV) കൊയറിൽ അംഗമായ ജെസ്ന ഇയർ 7 വിദ്യാർത്ഥിനിയാണ്. നിരവധി വേദികളിൽ തന്റെ കലാനൈപുണ്യം കാഴ്ച വെച്ചിട്ടുള്ള ജസ്ന BYV കൊയറിന് വേണ്ടി പ്രസിദ്ധമായ ലണ്ടൻ ആൽബർട്ട് ഹാളിലും പെർഫോം ചെയ്തിട്ടുണ്ട്. കർണാട്ടിക് മ്യൂസിക് പഠിക്കുന്ന ജെസ്ന ബർക്ക്ഷയർ മാസ്ട്രോസിൽ വെസ്റ്റേൺ മ്യൂസിക്കും പഠിക്കുന്നു. മലയാളം, ഇംഗ്ളീഷ് ചർച്ച് കൊയർ ടീമുകളിൽ സജീവ സാന്നിദ്ധ്യമാണ് ജെസ്ന.

 
പ്രത്യാശയുടെ പാട്ടുമായി സംഗീതാസ്വാദകർക്ക് മുമ്പിൽ എത്തുന്ന  ഈ കൌമാര പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ  “Let’s Break It Together” ൽ ഇന്ന്  ശനി (22/08/20) 5 P M ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.

“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


 കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 


എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.


യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 


യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ്, ദേശീയ  കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more