1 GBP = 103.12

“Let’s Break It Together” ൻ്റെ അനുഗ്രഹീത സംഗീത വേദിയിൽ മാരിവില്ലിൻ്റെ നിറചാരുത ചാർത്താൻ ഓണാഘോഷത്തിൻ്റെ ആരവങ്ങളുടെ വിളംബരം മുഴക്കി പൂരാട നാളായ ഇന്ന് 29/8/20 ശനിയാഴ്ച 5PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) സ്പെഷ്യൽ ലൈവ് ഷോയുമായി വെയിൽസിലെ ന്യൂപോർട്ടിൽ നിന്നും പൂജ മധുമോഹൻ, ആതിര മധുമോഹൻ സഹോദരിമാർ…..

“Let’s Break It Together” ൻ്റെ അനുഗ്രഹീത സംഗീത വേദിയിൽ മാരിവില്ലിൻ്റെ നിറചാരുത ചാർത്താൻ ഓണാഘോഷത്തിൻ്റെ ആരവങ്ങളുടെ വിളംബരം മുഴക്കി പൂരാട നാളായ ഇന്ന് 29/8/20 ശനിയാഴ്ച 5PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) സ്പെഷ്യൽ ലൈവ് ഷോയുമായി വെയിൽസിലെ ന്യൂപോർട്ടിൽ നിന്നും പൂജ മധുമോഹൻ, ആതിര മധുമോഹൻ സഹോദരിമാർ…..

കുര്യൻ ജോർജ്ജ്

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)യുക്മ സാംസ്കാരിക വേദിയുടെ  “Let’s Break It Together” ൻ്റെ അനുഗ്രഹീത സംഗീത വേദിയിൽ ഓണാഘോഷങ്ങളുടെ അരവമുണർത്തി പൂരാടം നാളിൽ മാരിവില്ലിന്റെ നിറചാരുത ചാർത്താൻ  വെയിൽസിലെ ന്യൂ പോർട്ടിൽ നിന്നും പൂജ മധുമോഹൻ, ആതിര മധുമോഹൻ സഹോദരിമാർ ഇന്ന് 29/08/2020, ശനി 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുന്നു.


യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്ന്   ആഗസ്റ്റ് 29, ശനി 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുന്നത് വെയിൽസിലെ ന്യൂപോർട്ടിൽ നിന്നുള്ള പൂജ മധുമോഹൻ, ആതിര മധുമോഹൻ എന്നീ സഹോദരിമാരാണ്. 


 ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ “Let’s Break It Together” ൽ അവസാന ആഴ്ചയായ “സൂപ്പർ വീക്ക് ” ലെ മൂന്നാമത്തെ ലൈവിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന പൂജ മധുമോഹൻ വെസ്റ്റേൺ വയലിനിലും കർണാട്ടിക് വയലിനിലും പെർഫോം ചെയ്യുമ്പോൾ ഒരു നർത്തകി കൂടിയായ സഹോദരി ആതിര ശ്രുതി മധുരമായി ഗാനങ്ങൾ ആലപിക്കുന്നു.


വെയിൽസിലെ ന്യൂപോർട്ടിൽ നിന്നുള്ള മധുമോഹൻ ഗോപാലന്റേയും പ്രശസ്ത ഇൻഡ്യൻ ക്ളാസ്സിക്കൽ ഡാൻസറും  “ജിഷ സംഗീത് നൃത്യകല അക്കാദമി” സ്ഥാപകയുമായ ജിഷ മധുമോഹന്റേയും മകളാണ് പൂജ. 5 വയസ്സ് മുതൽ അമ്മയിൽ നിന്നും സംഗീതം, നൃത്തം എന്നിവ പഠിക്കാൻ തുടങ്ങിയ പൂജ വെസ്റ്റേൺ വയലിനിൽ ഗ്രേഡ് 8 പൂർത്തിയാക്കി കഴിഞ്ഞു. ലണ്ടനിലെ ഗുരു ജലധരൻ മാസ്റ്ററിൽ നിന്നും കർണാട്ടിക് വയലിൻ പരിശീലിക്കുന്ന പൂജ ഇതിനോടകം ഗ്രേഡ് 6 പൂർത്തിയാക്കി പഠനം തുടരുന്നു. കർണാടക സംഗീതത്തിൽ ഡിപ്ളോമ കരസ്ഥമാക്കിയിട്ടുള്ള പൂജ യുക്മ കലാമേളകൾ ഉൾപ്പടെ വളരെയധികം വേദികളിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഓറിയന്റൽ ഫൈൻ ആർട്സ് അക്കാഡമി ലണ്ടനിൽ (OFAAL) നിന്നും “കലാജ്യോതി” അവാർഡ് നേടിയ ഈ 18 വയസ്സ്കാരി യുക്മ റീജിയണൽ കലാമേളയിൽ സോളോ സോങ് വിന്നറായിരുന്നു. ഗുരു കൂടിയായ അമ്മയുടെ ശിക്ഷണത്തിൽ ഭരതനാട്യം ഉൾപ്പെടെയുള്ള ശാസ്ത്രീയ നൃത്തങ്ങൾ അഭ്യസിച്ചിട്ടുള്ള പൂജ ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കൺടസ്റ്റിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു. 


2018 ലെ GCSE പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഏറ്റവും ഉയർന്ന ഗ്രേഡ് 9 (എ സ്റ്റാർ) നേടിയ പൂജ ഈ വർഷത്തെ എ ലെവൽ പരീക്ഷയിൽ അഞ്ച് വിഷയങ്ങൾക്ക് “എ സ്റ്റാർ ” എന്ന സ്വപ്നതുല്യമായ   വിജയം കരസ്ഥമാക്കി കാർഡിഫ് യൂണിവേഴ്സിറ്റിയിൽ മെഡിസിന് പഠനം തുടങ്ങാനൊരുങ്ങുകയാണ്.


സംഗീതത്തിലും നൃത്തത്തിലും ഒരു പോലെ തിളങ്ങുന്ന ആതിരയെന്ന കൊച്ച് മിടുക്കി പൂജയുടെ ഇളയ സഹോദരിയാണ്. ഗുരു കൂടിയായ അമ്മ ജിഷയിൽ നിന്നും അഞ്ചാമത്തെ വയസ്സ് മുതൽ ഇൻഡ്യൻ ക്ലാസ്സിക്കൽ ഡാൻസും സംഗീതവും പഠിച്ച് തുടങ്ങിയ ആതിര ഇതിനോടകം ഭരതനാട്യം ഗ്രേഡ് 5 കരസ്ഥമാക്കി കഴിഞ്ഞു. മത്സര വേദികൾ ഉൾപ്പടെ നിരവധി വേദികളിൽ പെർഫോം ചെയ്തിട്ടുള്ള ആതിര ഒട്ടേറെ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 2019 ൽ മാഞ്ചസ്റ്ററിൽ നടന്ന സ്റ്റേജ് ഷോയിൽ മലയാളത്തിന്റെ വാനമ്പാടി പദ്മശ്രീ K.S. ചിത്രയോടൊപ്പം വേദി പങ്കിടുവാൻ ഭാഗ്യം ലഭിച്ച ഈ അനുഗ്രഹീത ഗായിക കർണാട്ടിക് മ്യൂസിക്, പിയാനോ, വെസ്റ്റേൺ വയലിൻ എന്നിവയിലും പരിശീലനം തുടരുന്നു. പത്താമത്തെ വയസ്സിൽ കർണാട്ടിക് മ്യൂസിക് ഗ്രേഡ് 7 കരസ്ഥമാക്കുകയെന്ന അപൂർവ്വ നേട്ടത്തിനും ഉടമയാണ് ഈ കൊച്ച് ഗായിക. ന്യൂപോർട്ടിലെ റൂഷ്മോൺട് സ്കൂളിൽ ഇയർ 7 ൽ പഠിക്കാനൊരുങ്ങുകയാണ് ഈ 11 വയസ്സ്കാരി. ന്യൂപോർട്ട് മലയാളി അസ്സോസ്സിയേഷനിലെ സജീവാംഗങ്ങളാണ് ഈ കുടുംബം.


സാന്ദ്ര സംഗീതത്തിന്റെ മനോഹര മുഹൂർത്തങ്ങളൊരുക്കാൻ സംഗീതാസ്വാദകർക്ക് മുമ്പിൽ എത്തുന്ന സഹോദരങ്ങൾ പൂജ മധുമോഹൻ, ആതിര മധുമോഹൻ എന്നീ കൌമാര പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ  “Let’s Break It Together” ൽ ഇന്ന്  ശനി 5 P M ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.


“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


 കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 


വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു. 


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 


യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ്, ദേശീയ  കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more