1 GBP = 103.87

മാഞ്ചസ്റ്ററിൽ നിന്നുള്ള ആരൺ ജയൻ, അലൻ ജയൻ സഹോദരങ്ങൾ Let’s Break It together ൻ്റെ വാദ്യ സംഗീത വിസ്മയ വേദിയിൽ സ്നേഹ സംഗീതത്തിൻ്റെ താളമേള പെരുമയൊരുക്കാൻ ഇന്നെത്തുന്നു….

മാഞ്ചസ്റ്ററിൽ നിന്നുള്ള ആരൺ ജയൻ, അലൻ ജയൻ സഹോദരങ്ങൾ Let’s Break It together ൻ്റെ വാദ്യ സംഗീത വിസ്മയ വേദിയിൽ സ്നേഹ സംഗീതത്തിൻ്റെ താളമേള പെരുമയൊരുക്കാൻ ഇന്നെത്തുന്നു….


കുര്യൻ ജോർജ്ജ്
 

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
മാഞ്ചസ്റ്ററിൽ നിന്നുള്ള ആരൺ ജയൻ, അലൻ ജയൻ സഹോദരങ്ങൾ “Let’s Break It together” ൻ്റെ വാദ്യ സംഗീത വിസ്മയ വേദിയിൽ സ്നേഹ സംഗീതത്തിൻ്റെ താളമേള പെരുമയൊരുക്കാൻ ഇന്ന് ചൊവ്വ (11/08/20) 5PM ന് എത്തുന്നു.


യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ  ഇന്ന് ആഗസ്റ്റ് 11 ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) ആസ്വാദകർക്ക് മുന്നിലെത്തുന്നത് മാഞ്ചസ്റ്ററിൽ നിന്നുള്ള ആരൺ ജയൻ, അലൻ ജയൻ സഹോദരങ്ങളാണ്. സഹോദരങ്ങളിൽ ജ്യേഷ്ഠനായ ആരൺ വയലിനിൽ സ്നേഹ സംഗീതമുണർത്തുമ്പോൾ ഇളയ സഹോദരൻ അലൻ കീബോർഡിൽ മാസ്മരിക സംഗീതത്തിന്റെ അഴകൊരുക്കും.


സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന ആരൺ മാഞ്ചസ്റ്റർ ഭാരത് വിദ്യാ ഭവനിൽ നിന്നും വയലിനിൽ പരിശീലനം നേടുന്നു. മാഞ്ചസ്റ്റർ ട്രിനിറ്റി ചർച്ച് ഓഫ് ഇംഗ്ളണ്ട് ഹൈസ്കൂൾ ഇയർ 10 വിദ്യാർത്ഥിയായ ഈ 15 വയസ്സ്കാരൻ സംഗീതത്തോടൊപ്പം ഡാൻസും ക്രിക്കറ്റും ബാഡ്മിന്റണും ഏറെ ഇഷ്ടപ്പെടുന്നു. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കലാമേളയിൽ  ഡാൻസ് ഇനത്തിൽ വിജയിയായ ആരൺ,  യുക്മ നാഷണൽ കലാമേളയിലും ഡാൻസിൽ  സമ്മാനാർഹനായിട്ടുണ്ട്. സ്കൂൾ ക്രിക്കറ്റ് ടീമിലെ സജീവാംഗമായ ആരൺ പ്ളെയർ ഓഫ് ദ ഇയർ അവാർഡ് നേടിയാണ് തന്റെ മികവ് തെളിയിച്ചത്.   റീജിയണൽ തല ക്രിക്കറ്റ്, ബാഡ്മിന്റൺ മത്സരങ്ങളിൽ വിജയികളായ സ്കൂൾ ടീമിലെ അംഗമാണ് ആരൺ. കലാ കായിക മേഖലകളിൽ വളരെ സജീവമായി പങ്കെടുക്കുന്നതോടൊപ്പം എയർ കേഡറ്റ്സ് ട്രെയിനിംഗിലും ആരൺ പങ്കെടുക്കുന്നുണ്ട്.


സംഗീത വഴികളിൽ ജ്യേഷ്ഠനോടൊപ്പം നടന്ന് തുടങ്ങിയ അലൻ കീബോർഡിൽ തന്റെ മികവ് പ്രേക്ഷകർക്ക് മുന്നിൽ പ്രകടിപ്പിക്കാനെത്തുകയാണ്. മാഞ്ചസ്റ്റർ ഭാരത് വിദ്യാ ഭവനിൽ നിന്നും കീബോർഡിൽ പരിശീലനം നേടുന്ന ഈ 13 വയസ്സ്കാരൻ ഡാൻസിലും ഏറെ തല്പരനാണ്. മാഞ്ചസ്റ്ററിലെ  ട്രിനിറ്റി ചർച്ച് ഓഫ് ഇംഗ്ളണ്ട് ഹൈസ്കൂളിൽ ഇയർ 8 വിദ്യാർത്ഥിയാണ് അലൻ. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കലാമേളയിൽ ഡാൻസിൽ വിജയിയായ അലൻ യുക്മ ദേശീയ കലാമേളയിലും സമ്മാനാർഹനായിട്ടുണ്ട്. സംഗീതം, നൃത്തം തുടങ്ങിയ കലാ ഇനങ്ങളിൽ പരിശീലനം തുടരുന്നതോടൊപ്പം എയർ കേഡറ്റ് ട്രെയിനിംഗിലും അലൻ സജീവമായി പങ്കെടുക്കുന്നുണ്ട്.


മാഞ്ചസ്റ്ററിൽ താമസിക്കുന്ന ജയൻ തട്ടാരുപറമ്പിൽ – നിഷ പുല്ലർകാട്ട് ദമ്പതികളുടെ മക്കളാണ് ആരണും അലനും. യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസ്സോസ്സിയേഷനുകളിൽ ഒന്നായ മാഞ്ചസ്റ്റർ മലയാളി അസ്സോസ്സിയേഷനിലെ സജീവാംഗങ്ങളാണ് ജയന്റെ കുടുംബം.  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് മുമ്പിൽ വാദ്യസംഗീതത്തിന്റെ വസന്തം തീർക്കാനെത്തുന്ന ആരൺ ജയൻ, അലൻ ജയൻ സഹോദരങ്ങൾക്ക് പിന്തുണയേകാൻ യുക്മ സാംസ്കാരിക വേദിയുടെ  “Let’s Break It Together” ൽ ഇന്ന് 11/08/2020 ചൊവ്വാഴ്ച 5 P M ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.

“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


 കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 


എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. 
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 


യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.,

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more