1 GBP = 103.62
breaking news

ട്രാഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ആവേശോജ്ജ്വലമായി പര്യവസാനിച്ചു…

ട്രാഫോർഡ്  മലയാളി അസോസിയേഷന്റെ ഓണാഘോഷം ആവേശോജ്ജ്വലമായി പര്യവസാനിച്ചു…

മാഞ്ചസ്റ്റർ:  ട്രാഫോർഡ്  മലയാളി അസോസിയേഷന്റെ ഈവർഷത്തെ ഓണാഘോഷം “പൊന്നോണം 2021” ശനിയാഴ്ച വിഥിൻഷോ ഫോറം സെന്ററിൽ അരങ്ങേറി. മഹാമാരിയുടെ കാരണത്താൽ കഴിഞ്ഞവർഷംഅസോസിയേഷൻ ഓണാഘോഷം നടത്തിയിരുന്നില്ല. അക്കാരണം കൊണ്ടുതന്നെഈ വർഷത്തെ ഓണാഘോഷം പതിവിനു വിരുദ്ധമായി ഏറ്റവും മനോഹരമാക്കിതീർക്കുവാൻ കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു. രാവിലെ 10 മണിക്ക് വിത്യസ്ത ഗെയിമുകളാൽ തുടങ്ങി ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും വിളമ്പി കൃത്യം 2 മണിയ്ക്കുതന്നെ ഓണാഘോഷത്തിന്റെ ഉത്ഘാടനത്തിലേയ്ക്ക്കടക്കുകയായിരുന്നു.

സെക്രട്ടറി ശ്രീ. സ്റ്റാനി ഇമ്മാനുവേൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ട്രാഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് അഡ്വ: റെൻസൺ തുടിയൻപ്ലാക്കൽ ഉത്ഘാടനം നിർവഹിച്ചു. യുക്മ ദേശീയ ജനറൽ സെക്രട്ടറി ശ്രീ. അലക്സ് വർഗീസ്, മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ബിജു പി. മാണി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ശ്രീ. ജോർജ്‌തോമസ്, ശ്രീ. ബിജു നിടുമ്പള്ളി, ശ്രീ. സിജു ഫിലിപ്പ്, പ്രോഗ്രാം കോർഡിനേറ്റർമാരായ ശ്രീമതി. സിന്ധു സ്റ്റാൻലി, ഫെബിലു സാജു, ഷിബി റെൻസൺ എന്നിവർപങ്കെടുത്തു. 

ഒരു മഹാമാരിക്കും ഓണത്തെയും മാവേലിയേയും ചരിത്രത്തിന്റെ വിസ്‌മൃതിയിലേയ്ക്ക് തളയ്ക്കാൻ കഴിയില്ല എന്ന ഒരൊറ്റ ആവേശത്തോടെയാണ് ഓണക്കോടികളൊക്കെയണിഞ്ഞെത്തിയ ട്രാഫോർഡിലെ അസോസിയേഷൻ മെമ്പർമാർ ഓണാഘോഷം നടത്തിയ ഫോറം സെന്ററിൽ എത്തിയത്. 

അക്ഷരാർഥത്തിൽ മാഞ്ചസ്റ്ററിലെ മലയാളികളുടെ മനസ്സിലേയ്ക്ക് എക്കാലവും ഓർത്തു സൂക്ഷിക്കുവാൻ കഴിയുന്ന തരത്തിലുള്ള കലാപ്രകടനങ്ങളാണ് പിന്നീടവിടെ അരങ്ങേറിയത്.  ട്രാഫോർഡിലെ മങ്കമാർ ഒരുക്കിയ മനോഹരമയപൂക്കളം വളരെ ശ്രദ്ധയാകർഷിച്ചിരുന്നു. മാവേലിയെ വാദ്യമേളങ്ങളുടെഅകമ്പടിയോടെ വേദിയിലേക്ക് പ്രദിക്ഷണമായി ആനയിച്ചു. തുടർന്ന് വെൽക്കം ഡാൻസ്, തിരുവാതിര, ഒപ്പന, ഓണപ്പാട്ട്, നാടൻപാട്ടുകൾ, പുലികളി, വഞ്ചിപ്പാട്ട്, നാടോടി നൃത്തം, മോഹിനിയാട്ടം, കഥകളി, കൂടിയാട്ടം, കുട്ടികളുടെ സ്കിറ്റുകൾ, ഗ്രൂപ്പ് ഡാൻസുകൾ, സിംഗിൾ ഡാൻസ്, നാടകം തുടങ്ങി അൻപതോളം പ്രോഗ്രാമുകൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെബാക്ക്ഗ്രൗണ്ടിൽ ഫോറം സെന്ററിൽ കാഴ്ചവെക്കപ്പെട്ടു.

ട്രാഫോർഡ് മലയാളി അസോസിയേഷൻ്റെ ഓണാഘോഷം വൻപിച്ച വിജയമാക്കുവാൻ സഹകരിച്ച എല്ലാവർക്കും എക്സിക്യുട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more