1 GBP =
breaking news

ശ്രീദേവിയുടെ ഓര്‍മ്മകളുണര്‍ത്തി ടീന അംബാനി ബോണി കപൂറിന് ആ സമ്മാനം നല്‍കി, സങ്കടം സഹിക്കാന്‍ കഴിയാതെ ബോണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി

ശ്രീദേവിയുടെ ഓര്‍മ്മകളുണര്‍ത്തി ടീന അംബാനി ബോണി കപൂറിന് ആ സമ്മാനം നല്‍കി, സങ്കടം സഹിക്കാന്‍ കഴിയാതെ ബോണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി

ഇപ്പോഴും ആരാധകരും പ്രിയപ്പെട്ടവരും ജീവിക്കുന്നതു ശ്രീദേവിയെക്കുറിച്ചുള്ള നല്ല ഓര്‍മ്മകളിലാണ്. ഇതിനിടയില്‍ ശ്രീദേവിയുടെ ആത്മാര്‍ത്ഥ സുഹൃത്തായ അനില്‍ അംബാനിയുടെ ഭാര്യ ടീന അംബാനി ബോണി കപൂറിനു ഒരു സമ്മാനം നല്‍കി. വെള്ള ഫ്രെയിമില്‍ അലങ്കരിച്ചു ശ്രീദേവിയുടെ കാന്‍ഡിഡ് ചിത്രമാണ് ഓര്‍മ്മയില്‍ സൂക്ഷിക്കാനായി ടീന അംബാനി ബോണി കപൂറിന് നല്‍കിയത്. ടീനായുടെ 61-ാം പിറന്നാള്‍ ആഘോഷത്തിന് എടുത്ത ചിത്രമായിരുന്നു ഇത്.

മുംബൈയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ശ്രീദേവി പങ്കെടുത്ത അവസാന ആഘോഷത്തിന്റെ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം കണ്ടു ബോണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തന്റെ ഹൃദയത്തില്‍ തട്ടിയ സമ്മാനമാണ് ഇതെന്നും മനോഹരമായ ഓര്‍മ്മകള്‍ തിരിച്ചു കൊണ്ടുവന്നതില്‍ ടീനയ്ക്കു നന്ദിയുണ്ടെന്നും ബോണി പറഞ്ഞു. ശ്രീദേവിയുടെ മരണത്തിനു 13 ദിവസം മുമ്പായിരുന്നു ടീനയുടെ പിറന്നാള്‍ ആഘോഷം.

 

Post Your Comments Here ( Click here for malayalam )

Press Esc to close
show more