1 GBP = 102.88
breaking news

ന്യൂ​യോ​ർ​ക്കി​ലെ ടൈം​സ് സ്ക്വ​യ​റി​ൽ ഖലിസ്ഥാൻ അനുകൂലികളുടെ വൻ പ്രകടനം

ന്യൂ​യോ​ർ​ക്കി​ലെ ടൈം​സ് സ്ക്വ​യ​റി​ൽ ഖലിസ്ഥാൻ അനുകൂലികളുടെ വൻ പ്രകടനം

ന്യൂ​യോ​ർ​ക്: ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി അ​മൃ​ത്പാ​ൽ സി​ങ്ങി​ന് പി​ന്തു​ണ​യു​മാ​യി ന്യൂ​യോ​ർ​ക്കി​ലെ ടൈം​സ് സ്ക്വ​യ​റി​ൽ വ​ൻ പ്ര​തി​ഷേ​ധം. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് റി​ച്ച്മോ​ണ്ട് ഹി​ല്ലി​ലെ ബാ​ബാ മ​ഖാ​ൻ ഷാ ​ലു​ബാ​ന സി​ഖ് സെ​ന്‍റ​റി​ൽ നി​ന്ന് കാ​ർ റാ​ലി​യാ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ ടൈം​സ് സ്ക്വ​യ​റി​ൽ എ​ത്തി​യ​ത്. 

ഖ​ലി​സ്ഥാ​നി പ​താ​ക​യു​മാ​യി സം​ഗീ​ത​ത്തി​ന്‍റെ​യും ഉ​ച്ച​ത്തി​ലു​ള്ള ഹോ​ണ​ടി​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു കാ​ർ റാ​ലി. സി​ഖ് ചി​ത്ര​ങ്ങ​ൾ ത​ല​ങ്ങും​വി​ല​ങ്ങും പ്ര​ദ​ർ​ശി​പ്പി​ച്ച വ​ലി​യ ബി​ൽ​ബോ​ർ​ഡു​ക​ളു​മാ​യി ട്ര​ക്കു​ക​ളും റാ​ലി​യി​ൽ അ​ണി​നി​ര​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ച സം​ഘം അ​മൃ​ത്പാ​ൽ സി​ങ്ങി​നെ സ്വ​ത​ന്ത്ര​നാ​ക്കു​ക എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു.

ടൈം​സ് സ്ക്വ​യ​റി​ൽ വ​ൻ​തോ​തി​ൽ സു​ര​ക്ഷ സേ​ന​യെ വി​ന്യ​സി​ച്ചി​രു​ന്നു. വാ​ഷി​ങ്ട​ണി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക്കു മു​ന്നി​ൽ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ൾ ത​ടി​ച്ചു​കൂ​ടി​യ​തി​ന് പി​റ്റേ​ന്നാ​ണ് ടൈം​സ് സ്ക്വ​യ​റി​ലേ​ക്ക് റാ​ലി ന​ട​ത്തി​യ​ത്. ല​ണ്ട​നി​ലും സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലും നേ​ര​ത്തേ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ​ക്കു​നേ​രെ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ളു​ടെ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more