1 GBP = 103.12

മലയാളി എഞ്ചിനീയർ ദുബൈയിൽ കുഴഞ്ഞു വീണ്​ മരിച്ചു

മലയാളി എഞ്ചിനീയർ ദുബൈയിൽ കുഴഞ്ഞു വീണ്​ മരിച്ചു

ദുബൈ: യു.എസ്​ വിസ സ്വീകരിക്കാൻ ദുബൈയിലെ പോസ്​റ്റ്​ ഒാഫീസിലെത്തിയ യുവാവ്​ ഹൃദയാഘാതം മൂലം മരിച്ചൂ. റാന്നി നീറംപ്ലാക്കൽ എൻ.ടി. തോമസി​​​െൻറ മകൻ ടിലു മാമ്മൻ തോമസ്​ (33) ആണ്​ മരിച്ചത്​.

ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ ഫ്രഞ്ച്​ കമ്പനിയിൽ എഞ്ചിനിയീയറായ ടിലു അമേരിക്കയിലേക്ക്​ കുടിയേറാൻ ഒരുക്കത്തിലായിരുന്നു. ഭാര്യ ഫെബിയുമൊത്താണ്​ തിങ്കളാഴ്​ച രാവിലെ ഹോർ അൽ അൻസ്​ പോസ്​റ്റ്​ ഒാഫീസിലെത്തിയത്​. കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫെബിയുടെ നിരവധി ബന്ധുക്കളുള്ള യു.എസിൽ ചേക്കേറാൻ കുടുംബം തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു.

മുഹൈസിനയിലെ എംബാമിങ്​ സ​​െൻററിൽ നടന്ന സംസ്​കാര ശുശ്രൂഷയിൽ നിരവധിയാളുകൾ പങ്കുചേർന്നു. മൃതദേഹം വെള്ളിയാഴ്​ച ഉച്ചക്ക്​ ശേഷം റാന്നി എടമുറി എബനസേർ മാർത്തോമാ ചർച്ചിൽ നടക്കും. നാലു വയസുള്ള എലിസബത്ത്​, ഒന്നര വയസുകാരൻ ഗബ്രിയേൽ എന്നിവർ മക്കളാണ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more