1 GBP = 103.87

ടിക്കറ്റ് മാസ്റ്ററും ചതിച്ചു; അഞ്ചു മാസം കൊണ്ട് ഹാക്കർമാർ തട്ടിയെടുത്തത് 40,000 ഉപഭോക്താക്കളുടെ വിവരങ്ങൾ

ടിക്കറ്റ് മാസ്റ്ററും ചതിച്ചു; അഞ്ചു മാസം കൊണ്ട് ഹാക്കർമാർ തട്ടിയെടുത്തത് 40,000 ഉപഭോക്താക്കളുടെ വിവരങ്ങൾ

ലണ്ടൻ: പ്രമുഖ ഓൺലൈൻ കമ്പനിയായ ടിക്കറ്റ് മാസ്റ്ററുടെ വെബ്‌സൈറ്റിൽ നിന്ന് ഹാക്കർമാർ തട്ടിയെടുത്തത് 40,000 ഉപഭോക്താക്കളുടെ വിവരങ്ങളെന്ന് സൂചന. കഴിഞ്ഞ അഞ്ചു മാസമായി വിവരങ്ങൾ ചോർന്നത് കമ്പനിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. കമ്പനി വെബ്‌സൈറ്റിൽ മറ്റൊരു തേർഡ് പാർട്ടി സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ബ്രിട്ടീഷ് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഹാക്കർമാർ ചോർത്തിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ കമ്പനിയുടെ ശ്രദ്ധയിൽപ്പെടുന്നത് തന്നെ. ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ നടന്ന ട്രാൻസാക്ഷനുകൾക്കാണ് പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത്. വെബ്‌സൈറ്റിൽ നിന്ന് ഹാക്കര്മാറരുടെ സോഫ്റ്റ് വെയർ നീക്കം ചെയ്ത കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു. കൂടാതെ ഉപഭോക്താക്കളോട് അക്കൗണ്ട് പാസ്വേർഡുകൾ മാറ്റണമെന്ന് കമ്പനി തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു വർഷത്തേക്ക് സൗജന്യ ഐഡന്റിറ്റി മോണിറ്ററിംഗ് സംവിധാനവും കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്.

നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more