1 GBP = 104.21

റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന’ തണ്ടര്‍ ഓഫ് ഗോഡ് ‘ 25 ന് ചൊവ്വാഴ്ച. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. എല്‍ഷദായ് പ്രവര്‍ത്തിക്കും.

റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന’ തണ്ടര്‍ ഓഫ് ഗോഡ് ‘ 25 ന് ചൊവ്വാഴ്ച. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. എല്‍ഷദായ് പ്രവര്‍ത്തിക്കും.

യുകെയുടെ ആത്മീയ ഉണര്‍വ്വിന് കരുത്തേകാന്‍ യേശുനാമത്തില്‍ പരിശുദ്ധാത്മ അഭിഷേകം ചൊരിയുന്ന, വരദാനഫലങ്ങള്‍ പകര്‍ന്നു നല്‍കുന്ന കത്തോലിക്കാ നവസുവിശേഷവത്കരണത്തിന്റെ ദൈവിക ഉപകരണം റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന, ആയിരങ്ങള്‍ക്ക് മാനസാന്തരവും, രോഗശാന്തിയും ജീവിത നവീകരണവും നേരിട്ടനുഭവവേദ്യമാകുന്ന തണ്ടര്‍ ഓഫ് ഗോഡ് യൂണിവേഴ്സല്‍ ബൈബിള്‍ കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്.

യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ഏവര്‍ക്കും സൌകര്യപ്രദമായ രീതിയില്‍ പ്രത്യേകം യാത്രാസൌകര്യം സംഘാടകര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.അരുന്ധല്‍ & ബ്രൈറ്റണ്‍ രൂപതയുടെ എപ്പിസ്‌കോപ്പല്‍ വികാരി റവ.ഫാ. കിരണ്‍ ഒബ്രിയന്‍ വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.കുര്‍ബാനമദ്ധ്യേ ബിഷപ്പ് റിച്ചാര്‍ഡ് മോത്തിന്റെ പ്രത്യേക സന്ദേശം അദ്ദേഹം വായിക്കും.

കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി പ്രത്യേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ തന്നെ നടക്കും.ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യു കെ യുടെ കിഡ്സ് ഫോര്‍ കിംങ്ഡം, ടീന്‍സ് ഫോര്‍ കിംങ്ഡം ടീമുകള്‍ കണ്‍വെന്‍ഷനുകള്‍ നയിക്കും.

നിരവധിയായ അത്ഭുതങ്ങളും അടയാളങ്ങളും ഈശുശ്രൂഷയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് അസാദ്ധ്യങ്ങള്‍ സാദ്ധ്യമാക്കപ്പെട്ട അനുഭവ സാക്ഷ്യങ്ങള്‍ തെളിയിക്കുന്നു. ജീവന്‍ തുടിക്കുന്ന ദൈവിക അടയാളങ്ങളിലൂടെ ,വചനാധിഷ്ടിതമായ വിശ്വാസജീവിത്തില്‍ നമ്മെ നയിക്കുവാന്‍ ദൈവം തെരെഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനുകളിലൂടെ തന്റെ ദൌത്യം തുടരുമ്പോള്‍ , പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളില്‍ നിലനിന്നുകൊണ്ട് ദൈവവചനത്തിന്റെ കൃത്യതയാര്‍ന്ന ഉപയോഗത്തിലൂടെ വിവിധ ഭാഷാ ജനവിഭാഗങ്ങളുടെയിടയില്‍ മിന്നല്‍പ്പിണര്‍ പോലെ വിടുതലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന തണ്ടര്‍ ഓഫ് ഗോഡ് ലോക സുവിശേഷവത്കരണരംഗത്തെ ദൈവിക അടയാളങ്ങളുടെ സ്ഥിരം വേദിയായി മാറിയിരിക്കുന്നു.

ആദ്ധ്യാത്മിക പുസ്തകങ്ങളും വസ്തുവകകളും പ്രസിദ്ധീകരണങ്ങളുമായി ‘എല്‍ഷദായ്’ ബുക്ക് സെന്റര്‍ 25 ന് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ ശക്തമായ ഉപവാസ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും യു കെയിലെമ്പാടും നടന്നുവരുന്നു. 25 ന് രാവിലെ 10 മണിമുതല്‍ ക്രോലി സെന്റ് വില്‍ഫ്രഡ് കാത്തലിക് സ്‌കൂളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് സമാപിക്കും.

യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും കണ്‍വന്‍ഷന്‍ സ്ഥലത്തേക്ക് ഒരുക്കിയിരിക്കുന്ന പ്രത്യേക യാത്രാസൌകര്യത്തിനായി താഴെപ്പറയുന്ന വ്യക്തികളെ ബന്ധപ്പെടുക.

സസക്സ് ബെക്സില്‍ ഓണ്‍ സി .( സണ്ണി.07737319408),ഈസ്റ്റ്ബോണ്‍ .(ടോജോ, 07450353100) വോക്കിംങ് ( ബീന വില്‍സണ്‍.07859888530) വര്‍ത്തിംങ് (ജോളി.07578751427) മറ്റ് പൊതു വിവരങ്ങള്‍ക്ക്, ബിജോയി ആലപ്പാട്ട്. 07960000217.

അഡ്രസ്സ്;

St.Wilfrid’s Catholic School

St.Wilfrid’s Way,

Old Horsham Road

Crawley. RH11 8PG.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ബിജോയി ആലപ്പാട്ട് . 07960000217

Post Your Comments Here ( Click here for malayalam )

Press Esc to close
show more