1 GBP = 103.97

ഉത്‌ഘാടനം കഴിഞ്ഞു ഒരാഴ്ച തികയും മുൻപേ ബിർമിംഗ്ഹാമിൽ സ്ഥാപിച്ച സിഖ് സൈനികന്റെ പ്രതിമയ്ക് നേരെ വംശീയ അതിക്രമം

ഉത്‌ഘാടനം കഴിഞ്ഞു ഒരാഴ്ച തികയും മുൻപേ ബിർമിംഗ്ഹാമിൽ സ്ഥാപിച്ച സിഖ് സൈനികന്റെ പ്രതിമയ്ക് നേരെ വംശീയ അതിക്രമം

ബിർമിംഗ്ഹാം: ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച തികയുന്നതിന് മുന്‍പ് സിഖ് സൈനികന്റെ പ്രതിമയുമായി നിര്‍മ്മിച്ച യുദ്ധസ്മാരകത്തിന് നേര്‍ക്ക് അതിക്രമം. സംഭവത്തില്‍ വംശീയത ചൂണ്ടിക്കാണിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബര്‍മിംഗ്ഹാമിലെ സ്‌മെത്ത്‌വിക്കില്‍ സ്ഥാപിച്ച ലയണ്‍സ് ഓഫ് ദി ഗ്രേറ്റ് വാര്‍ സ്മാരകത്തിന് നേര്‍ക്കാണ് അക്രമം. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ പങ്കെടുത്ത ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുമുള്ള സൈനികരെ ആദരിക്കുന്നതിനായാണ് ഈ യുദ്ധസ്മാരകം. നവംബര്‍ 4ന് അനാച്ഛാദനം ചെയ്ത 10 അടി ഉയരമുള്ള വെങ്കല പ്രതിമ വെള്ളിയാഴ്ചയാണ് സ്‌പ്രേ പെയിന്റ് അക്രമം നേരിട്ടത്.

‘ശിപായികള്‍ ഇനിയില്ല’ എന്നാണ് ഇവിടെ എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷ്, യൂറോപ്യന്‍ സൈന്യങ്ങളില്‍ സേവനം നല്‍കിയ ഇന്ത്യന്‍ സൈനികര്‍ക്ക് നല്‍കിയ വിളിപ്പേരാണ് ശിപായികള്‍. ഇന്ത്യക്കാരെ യഥാര്‍ത്ഥ സൈനികരായി വിശേഷിപ്പിക്കാന്‍ മടിച്ച വെള്ളക്കാര്‍ നല്‍കിയ ഈ വിളിപ്പേര് യഥാര്‍ത്ഥത്തില്‍ അപമാനിക്കല്‍ തന്നെയാണെന്നാണ് വിലയിരുത്തല്‍. സ്മാരകം നശിപ്പിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വംശീയ അതിക്രമം തന്നെയാണോ, അതോ ബ്രിട്ടീഷ് സാമ്രാജ്യത്തിനായി യുദ്ധത്തിനിറങ്ങിയ ഇന്ത്യന്‍ പട്ടാളക്കാരുടെ മരണത്തില്‍ എതിര്‍പ്പുള്ള ഏഷ്യക്കാര്‍ തന്നെയാണോ ഇതിന് പിന്നിലെന്ന കാര്യവും സംശയത്തിലാണ്.

സിഖ് ക്ഷേത്ര ഗുരു നാനാക് ഗുരുദ്വാര സ്‌മെത്വിക്കാണ് സ്മാരകം കമ്മീഷന്‍ ചെയ്തത്. എല്ലാ വിശ്വാസത്തിലും പെട്ട സൗത്ത് ഏഷ്യന്‍ സൈനികരെ ആദരിക്കാനായിരുന്നു ഇത്. യുകെയിലെ ആദ്യത്തെ സൗത്ത് ഏഷ്യന്‍ ലോകയുദ്ധ സൈനികന്റെ പൂര്‍ണ്ണകായ പ്രതിമ കൂടിയാണിത്. ഇത്തരമൊരു പ്രതിമ ബ്രിട്ടീഷ് മണ്ണില്‍ വന്നതിലുള്ള സന്തോഷം രേഖപ്പെടുത്തിയായിരുന്നു ക്ഷേത്ര പ്രസിഡന്റ് ജതീന്ദര്‍ സിംഗ് ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിച്ചത്. സൗത്ത് ഏഷ്യയില്‍ നിന്നുമുള്ള സിഖുകാരുടെയും, മറ്റ് വിശ്വാസികളുടെയും സംഭാവനകള്‍ അളക്കാന്‍ കഴിയാത്തതാണെന്ന് സിംഗ് വ്യക്തമാക്കിയിരുന്നു.

ലൂക് പെറിയിലെ ബ്ലാക് കണ്‍ട്രി ഡിസൈന്‍ ചെയ്തതാണ് സ്മാരകം. ഗ്രേറ്റ് വാര്‍ എന്ന വാക്ക് സ്‌പ്രേ ചെയ്തിട്ടുണ്ട്. സിഖ് രാജ്യം രൂപീകരിക്കാന്‍ ആഗ്രഹിച്ച ജര്‍ണയില്‍ സിംഗ് ബിന്ദ്രന്‍വാലെയുടെ ശില്‍പ്പമാണ് ഇതെന്ന വിമര്‍ശനവും നിലനില്‍ക്കുന്നു. സുവര്‍ണ്ണ ക്ഷേത്രത്തിലെ സൈനിക നീക്കത്തില്‍ ബിന്ദ്രന്‍വാലെ കൊല്ലപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more