1 GBP = 104.87
breaking news

തൃശൂരിൽ ജ്വല്ലറിയുടെ ഭിത്തി തിരന്ന് മോഷണം; 200 ഗ്രാം വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടു

തൃശൂരിൽ ജ്വല്ലറിയുടെ ഭിത്തി തിരന്ന് മോഷണം; 200 ഗ്രാം വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടു

കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം. 200 ഗ്രാം വെള്ളിയാഭരണങ്ങൾ നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ജ്വല്ലറി ഉടമ ഉമർ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ജ്വല്ലറിയുടെ പിൻവശത്തെ ചുമർ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് ജ്വല്ലറിക്കുള്ളിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന വെള്ളിയാഭരണങ്ങളാണ് കവർന്നത്.

ഭൂഗർഭ ലോക്കർ തുറക്കാൻ കഴിയാത്തതിനാൽ സ്വർണമൊന്നും നഷ്ടപെട്ടിട്ടില്ല. ശനിയും, ഞായറും ജ്വല്ലറി തുറന്നിരുന്നില്ല. കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം.ഷാജഹാന്റെ നേത്യത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ട് മാസം മുമ്പ് തൊട്ടുടുത്ത പൊന്നറ ജ്വല്ലറിയിലും സമാന രീതിയിൽ കവർച്ച നടന്നിരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more