1 GBP = 103.87

ലവ് ജിഹാദ് ഉയര്‍ത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; അന്യോന്യം ഇഷ്ടപ്പെട്ടവര്‍ ജീവിക്കട്ടെയെന്ന് തൃശൂര്‍ ബിഷപ്പ്

ലവ് ജിഹാദ് ഉയര്‍ത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; അന്യോന്യം ഇഷ്ടപ്പെട്ടവര്‍ ജീവിക്കട്ടെയെന്ന് തൃശൂര്‍ ബിഷപ്പ്

അന്യോന്യം കണ്ട് ഇഷ്ടപ്പെട്ടവര്‍ ജീവിക്കട്ടെയെന്ന് തൃശൂര്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. പരസ്പരം കാണാനും ഇഷ്ടപ്പെടാനും ഉള്ള സാഹചര്യങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ട്. ലവ് ജിഹാദ് ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഉള്ളതെന്നും ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹിന്ദു, ക്രിസ്ത്യന്‍ മതങ്ങളിലെ പെണ്‍കുട്ടികളെ പ്രണയിച്ച് മതം മാറ്റുന്നുവെന്ന ആരോപണം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാന്‍ ബി.ജെ.പി തയ്യാറെടുക്കുന്നതിനിടെയാണ് ബിഷപ്പ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

പെണ്‍കുട്ടികളും ആണ്‍കുട്ടികളും അന്യോന്യം കാണട്ടെ. അവര്‍ക്കിഷ്ടപ്പെട്ടവരുടെ കൂടെ ജീവിക്കട്ടെ.ഏതെങ്കിലും മതത്തില്‍ ചേരണമെന്ന് രണ്ട് കൂട്ടര്‍ക്കും തോന്നിയാല്‍ അവരത് ചെയ്യട്ടെ. ധാരാളം മനുഷ്യര്‍ മതമില്ലാതെ ജീവിക്കുന്നുണ്ട്. അവര്‍ അങ്ങനെ ജീവിക്കട്ടെയെന്നും ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് വ്യക്തമാക്കി.

ലവ് ജിഹാദ് ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് താന്‍ നൂറു ശതമാനം വിശ്വസിക്കുന്നു. ഇതിന്റെ ലേബലില്‍ രാഷ്ട്രീയമോ സാമുദായികമോ ആയ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത് സമൂഹത്തിന് യോജിച്ച കാര്യമല്ലെന്നും ബിഷപ്പ് വ്യക്തമാക്കി.

വിവാഹം കഴിക്കുമ്പോള്‍ കുടുംബത്തിന്റെ ഭാഗമാകേണ്ടതുണ്ട്. കുടുംബത്തിന്റെ പിന്തുണ കിട്ടാന്‍ ചിലര്‍ മതം മാറാന്‍ നിര്‍ബന്ധിക്കും. പെണ്‍കുട്ടി ആണിന്റെ മതത്തിലേക്കോ തിരിച്ചോ മതം മാറുന്നത് ലവ് ജിഹാദല്ല. കേരളത്തിലെ ക്രിസ്ത്യാനികള്‍ സമുദായമായിട്ട് പ്രസ്താവന നടത്തിയിട്ടുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും ബിഷപ്പ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more