1 GBP = 99.79

പൂരത്തിന്റെ നാട്ടുകാര്‍ ജൂണ്‍ 10ന് ലിവര്‍പൂളില്‍ ഒത്തുകൂടുന്നു…

പൂരത്തിന്റെ നാട്ടുകാര്‍ ജൂണ്‍ 10ന് ലിവര്‍പൂളില്‍ ഒത്തുകൂടുന്നു…

മധു ഷണ്‍മുഖം

കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശൂര്‍കാര്‍ ജൂണ്‍ 10 ശനിയാഴ്ച ലിവര്‍പൂളിലെ വിന്‍സ്റ്റണ്‍ ടൗണ്‍ഹാളില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു.

ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നാലാമത് ജില്ലാ കുടുംബസംഗമം വൈവിധ്യവും വര്‍ണ്ണാഭവുമായിത്തീര്‍ക്കുന്നതിന് വേണ്ടി സംഘാടകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.

ജില്ലാ കുടുംബസംഗമത്തിനോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ മാസം ഒന്നാം തീയതിക്ക് മുന്‍പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഹാളിന്റെ വിലാസം:

Whiston Town Hall

Old Colliery Road

Liverpool

L35 3QX

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07825597760, 07727253424

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more