1 GBP = 103.68
breaking news

ദർശനം നടത്താതെ തിരിച്ചു പോകില്ല -തൃപ്തി ദേശായി

ദർശനം നടത്താതെ തിരിച്ചു പോകില്ല -തൃപ്തി ദേശായി

കൊച്ചി: ശബരിമല ദർശനം നടത്താതെ തിരിച്ചു പോകില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇരുമുടിക്കെട്ട്​ തയാറാക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്​തിട്ടുണ്ടെന്നും ദർശനം നടത്താതെ തിരിച്ചു പോകില്ലെന്നും​ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് തൃപ്തി പറഞ്ഞു.

സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്നും ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാരും പൊലീസും ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

തൃപ്​തി ​േദശായിയും സംഘവും ഇന്ന്​ പുലർച്ചെ 4.45നാണ്​ കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. പുണെയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിനാണ്​ തൃപ്​തി കൊച്ചിയിലെത്തിയത്​. വിമാനത്താവളത്തിന്​ പുറത്ത്​ ശക്​തമായ പ്രതിഷേധം നേരിടേണ്ടി വന്നതിനാൽ വിമാനത്താവളത്തിനുള്ളിൽ നിന്ന്​ ഇതുവരെയും പുറത്തിറങ്ങാൻ തൃപ്​തിക്കും കൂടെയുള്ള ആറുപേർക്കും സാധിച്ചിട്ടില്ല. മണിക്കൂറുകളായി വിമാനത്താവളത്തി​​​​​​​െൻറ ആഭ്യന്തര ടെർമിനലിനുള്ളിൽ ​തന്നെ കഴിയുകയാണ്​ തൃപ്​തിയും കൂട്ടരും.

ബി.ജെ.പിയുടെ നേതൃത്വത്തിൽ ശരണം വിളികളുമായി സ്​ത്രീകളുൾപ്പെടെയുള്ള നൂറുകണക്കിന്​ പ്രവർത്തകരാണ്​ വിമാനത്താവളത്തിന്​ മുന്നിൽ പ്രതിഷേധിക്കുന്നത്​. 300 ടാക്​സികൾ വിമാനത്താവളത്തിലുണ്ടെങ്കിലും നാമജപ പ്രതിഷേധം ശക്​തമായതിനാൽ ടാക്​സികളും ഒാൺലൈൻ ടാക്​സികളും വാഹന സൗകര്യം ഒരുക്കാൻ വിസമ്മതിച്ചു. ഇതിനു മുമ്പ്​ ഒാട്ടം പോയ ടാക്​സികൾ പ്രതിഷേധക്കാൻ നശിപ്പിച്ചുവെന്നും നഷ്​ടപരിഹാരമൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ ഇവരെയും കൊണ്ട്​ പോകാനാകില്ലെന്നുമാണ്​ ഡ്രൈവർമാരുടെ പക്ഷം. ആരോടും വിരോധമുണ്ടായിട്ട​ല്ലെന്നും പ്രതിഷേധം ഭയന്നാണ്​ ഒാട്ടം പോകാത്തതെന്നും ഡ്രൈവർമാർ പറയുന്നു.

മൂന്ന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ നൂറിലേറെ പൊലീസും അമ്പത് സി.​െഎ.എസ്​.എഫുകാരും തൃപ്തി ദേശായിക്ക്​ സുരക്ഷ ഒരുക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. തൃപ്​തിയെ പുറത്തെത്തിക്കാൻ പൊലീസ്​ കഠിന ശ്രമം നടത്തുന്നുണ്ടെങ്കിലും പ്രതിഷേധം മൂലം വിജയിച്ചിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more