1 GBP = 103.74
breaking news

തൃക്കാക്കരയിലെ LDF സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിൽ ഇടപെട്ടിട്ടില്ല: സിറോ മലബാർ സഭ

തൃക്കാക്കരയിലെ LDF സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിൽ ഇടപെട്ടിട്ടില്ല: സിറോ മലബാർ സഭ

കൊച്ചി: തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഇടതുപക്ഷസ്ഥാനാർത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് തങ്ങൾ യാതൊരു തരത്തിലും ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാർ സഭ. സ്ഥാനാർഥി നിർണയത്തിൽ മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ചില സ്ഥാപിത താൽപ്പര്യക്കാർ ബോധപൂർവം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്ന് സിറോ മലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി അറിയിച്ചു.

മുന്നണികൾ സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായാണ്. ഈ പ്രക്രിയയിൽ സഭാനേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളു. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാർ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയിൽ സമിപിക്കുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ മത്സരത്തോടൊപ്പം സാമുദായിക വോട്ട് ബാങ്ക് കൂടി ലക്ഷ്യമിട്ടുള്ള സിപിഎം നീക്കമായിരുന്നു ജോ ജോസഫിന്‍റെ സ്ഥാനാർത്ഥിത്വത്തിന് പിറകിൽ ഉള്ളതെന്ന ആക്ഷേപം ഒരുവിഭാഗം ഉയർത്തിയിരുന്നു. സഭയ്ക്ക് കീഴിലുള്ള ആശുപത്രിയിൽ വൈദികന്‍റെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥിയെ അവതരിപ്പിച്ച് സഭയുടെയും സ്ഥാനാർത്ഥിയെന്ന പ്രതീതിയുണ്ടാക്കാനും സിപിഎം ശ്രമം നടത്തിയെന്നും ആക്ഷേപം ഉയർന്നിരുന്നു.

41 ശതമാനമുള്ള ക്രിസ്ത്യൻ വിഭാഗങ്ങളുടെ വോട്ട് തൃക്കാക്കരയിൽ നിർണ്ണായകമാണ്. ഇതിൽ വലിയ പങ്കും സിറോ മലബാർ സഭയ്ക്ക് കീഴിലുള്ള വിശ്വാസികളുടേതാണ്. വിശ്വാസികൾ രണ്ട് ചേരിയായി മാറിയതും തെരഞ്ഞെടുപ്പിൽ നിർണായകമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more