1 GBP = 103.35
breaking news

യുക്മ നേഴ്‌സസ് ഫോറം ഉപദേശകസമിതിയംഗം മിനിജ ജോസഫിന്റെ മാതാവ് നിര്യാതയായി

യുക്മ നേഴ്‌സസ് ഫോറം ഉപദേശകസമിതിയംഗം മിനിജ ജോസഫിന്റെ മാതാവ് നിര്യാതയായി

യുക്മ നേഴ്‌സസ് ഫോറം ഉപദേശകസമിതിയംഗം മിനിജ ജോസെഫിന്റെ മാതാവ് ത്രേസിയാമ്മ ജോസഫ്(86) നാട്ടിൽ നിര്യാതയായി. അമലഗിരി ഉരുളികുന്നം കളരിക്കൽ കുടുംബാംഗമാണ്. വാർദ്ധക്യസഹജമായ അസുഖങ്ങൾ നിമിത്തമാണ് നിര്യാണം. സംസ്കാരം ഡിസംബർ 20 വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് മുടിയൂർക്കര ഹോളി ഫാമിലി ദേവാലയത്തിൽ നടക്കും.

പരേതയുടെ നിര്യാണത്തിൽ യുക്മ നേഴ്‌സസ് ഫോറം സിന്ധു ഉണ്ണി, സെക്രട്ടറി ലിനുമോൾ ചാക്കോ, നാഷണൽ കോർഡിനേറ്റർ സാജൻ സത്യൻ, യുക്മ ദേശീയ പ്രസിഡൻ്റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more