1 GBP = 103.16

വെസ്റ്റ് ലണ്ടനിൽ ആസിഡിനെക്കാളും മാരകമായ ദ്രാവകമുപയോഗിച്ച് ആക്രമണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

വെസ്റ്റ് ലണ്ടനിൽ ആസിഡിനെക്കാളും മാരകമായ ദ്രാവകമുപയോഗിച്ച് ആക്രമണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ലണ്ടൻ: വെസ്റ്റ് ലണ്ടനിൽ ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് ആക്രമണം നടന്നത്. നോട്ടിങ്‌ഹില്ലിലെ വെസ്റ്റിബോൺഗ്രോവിലാണ് മൂന്ന് പേർക്ക് പരിക്കേറ്റത്. ആസിഡാക്രമണം എന്ന ധാരണയിലാണ് പോലീസ് എത്തി പരിശോധന നടത്തിയത്. എന്നാൽ ആസിഡിനെക്കാളും തീഷ്ണമായ ദ്രാവകമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായി. ആംബുലൻസും പാരാമെഡിക്കൽ ടീമും സ്ഥലത്തെത്തി പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിലെത്തിച്ചു.

ആക്രമണത്തിന് ഉപയോഗിച്ച ദ്രാവകത്തെക്കുറിച്ച് കൂടുതൽ പരിശോധനകൾ നടന്നു വരുന്നു. സ്ഥലത്ത് രാസായുധത്തിന്റെ സാനിധ്യമില്ലെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തെത്തുടർന്ന് അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. വെസ്റ്ബോൺഗ്രോവ് ഓഫീസുകളും ഫ്‌ളാറ്റുകളുകളും വ്യാപാര മേഖലകളും അടങ്ങിയ ജനനിബിഢ പ്രദേശമാണ്. ഇവിടെ പട്ടാപ്പകൽ ഇത്തരത്തിൽ ആക്രമണം നടന്നതോടെ ജനങ്ങൾ ഭീതിയിലാണ്.

ആസിഡ് കൈവശം വയ്ക്കുന്നതോ ജനങ്ങൾക്ക് മേൽ പ്രയോഗിക്കുന്നതോ അതീവ ഗുരുതര കുറ്റമായി പരിഗണിക്കുന്ന നിയമം ഈ വർഷമാദ്യം സർക്കാർ കൊണ്ട് വന്നിരുന്നു. ഇത്തരത്തിൽ ആക്രമണങ്ങൾ വർദ്ധിക്കുന്നതിനാൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുന്നതിനാണ് നിയമം ഭേദഗതി വരുത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more