1 GBP = 102.92
breaking news

തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടയിലൂടെ വെള്ളത്തിൽ വീണു: മൂന്ന് ഇന്ത്യക്കാർ മരിച്ചു

തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടയിലൂടെ വെള്ളത്തിൽ വീണു: മൂന്ന് ഇന്ത്യക്കാർ മരിച്ചു

വാഷിംഗ്ടൺ: തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടയിലൂടെ വീണ് മൂന്ന് ഇന്ത്യക്കാർ മരിച്ചു. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. ഒരു സ്ത്രീ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. നാരായണ മുദ്ദന (49), ഗോകുൽ മെഡിസെറ്റി (47) ഹരിത മുദ്ദന തുടങ്ങിയവരാണ് മരണപ്പെട്ടത്. അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്‌സ് കാന്യോൺ തടാകത്തിലാണ് അപകടം നടന്നത്.

അരിസോണയിലെ ഈ തടാകം വിനോദസഞ്ചാരികളുടെ ഇഷ്ടപ്രദേശമാണ്. അമേരിക്കയിൽ അതിശൈത്യമാണ് നിലവിൽ അനുഭവപ്പെടുന്നത്. 250 ദശലക്ഷം ആളുകളെ അതിശൈത്യം ബാധിച്ചിട്ടുണ്ട്. 65 ൽ അധികം പേരാണ് അതിശൈത്യത്തെ തുടർന്ന് ഇതുവരെ മരണപ്പെട്ടത്. അതേസമയം, അമേരിക്കയിലെ റെയിൽ, റോഡ്, വ്യോമ ഗതാഗതവും തകരാറിലായിട്ടുണ്ട്. പല വീടുകളിലും വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടു. രണ്ടര ലക്ഷത്തിലധികം വീടുകൾ നിലവിൽ ഇരുട്ടിലാണ്.

പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന തണുപ്പാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം മൈനസ് 45 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. അതിശക്തമായി തുടരുന്ന ‘ബോംബ് സൈക്ലോൺ’ എന്നറിയപ്പെടുന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങൾ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more