1 GBP = 104.17

ഹാരി വിഡ്ഢിയെന്ന് മേഗൻറെ പിതാവ്; രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് തോമസ് മെർക്കിൽ

ഹാരി വിഡ്ഢിയെന്ന് മേഗൻറെ പിതാവ്; രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് തോമസ് മെർക്കിൽ

രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കായി യുകെ സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് തോമസ് മെർക്കിൽ. ഹാരി രാജകുമാരനെ ഒരു ‘വിഡ്ഢി’ എന്ന് ആക്ഷേപിക്കുകയും മേഗൻ അദ്ദേഹത്തെ തന്റെ ഇങ്ങിതങ്ങൾക്കനുസരിച്ച് കെട്ടിയിടുകയാണെന്നും തോമസ് ആരോപിച്ചു.

ജിബി ന്യൂസിൽ ഡാൻ വൂട്ടനുമായുള്ള അഭിമുഖത്തിൽ, 77 കാരനായ മാർക്കിൾ, മകൾ മേഗനെ കാണുന്നതിനും ഹാരിയെയും കൊച്ചുമക്കളായ ആർച്ചിയെയും ലിലിബെറ്റിനെയും ആദ്യമായി കാണുന്നതിനുമായി താൻ ജൂണിൽ ലണ്ടനിലേക്ക് പറക്കുമെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഹാരിക്കെതിരെയും മേഗനെതിരെയും ആരോപണമുന്നയിച്ചത്.

മെക്‌സിക്കോയിലെ റൊസാരിറ്റോയിലെ തന്റെ വീട്ടിൽ നിന്ന് സംസാരിക്കവേ, രാജ്ഞിയോടുള്ള ബഹുമാനം പ്രകടിപ്പിക്കാനും ചാൾസ് രാജകുമാരനെ കാണാനും താൻ ആഗ്രഹിക്കുന്നുവെന്ന് മാർക്കിൾ പറഞ്ഞു.

സുരക്ഷാ കാരണങ്ങളാൽ ജൂബിലിക്ക് കാലിഫോർണിയയിലെ തന്റെ മാൻഷൻ ഹോമിൽ നിന്ന് ലണ്ടനിലേക്ക് പോകാൻ വിമുഖത കാണിച്ചതിന് അസന്തുഷ്ടനായ തോമസ് മാർക്കിൾ മരുമകനെതിരെ പൊട്ടിത്തെറിച്ചു. അവൻ പറയുന്ന കാര്യങ്ങൾ എനിക്ക് മനസ്സിലാകുന്നില്ല, ആ മനുഷ്യനോട് എനിക്ക് വളരെ കുറച്ച് ബഹുമാനമുണ്ട്. അവൻ ഒരു വിഡ്ഢിയാണെന്ന് ഞാൻ കരുതുന്നു. അവൻ ഒരു കുട്ടിയെപ്പോലെയാണ്. അവൻ ഒരു കുട്ടിയെപ്പോലെ എന്റെ മകളെ പിന്തുടരുന്നു. അവൻ ഒരു മനുഷ്യനല്ല. അവൻ പട്ടാളത്തിലായിരുന്നുവെന്ന് നിങ്ങൾക്ക് എന്നോട് പറയാം, പക്ഷേ എനിക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ല. അവൻ ഒരുതരം ഭ്രാന്തനാണെന്നും എപ്പോഴും അങ്ങനെയായിരിക്കുമെന്നും ഞാൻ കരുതുന്നു. അയാൾക്ക് ഒരു യഥാർത്ഥ മനുഷ്യനായ ഒരു സഹോദരനുണ്ട്, അയാൾക്ക് ഒരു യഥാർത്ഥ മനുഷ്യനായ ഒരു പിതാവും ഉണ്ട്. പക്ഷേ, അവനിൽ വളർച്ച ഉള്ളതായി ഞാൻ കരുതുന്നില്ല.’ തോമസ് കൂട്ടിച്ചേർത്തു..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more