1 GBP = 103.85

പൈങ്ങളം ചെറുകര മരുതനാടിയില്‍ ശ്രീ തോമസ് ഇട്ടിയവര ( 80 ) ഇംഗ്ലണ്ടില്‍ നിര്യാതനായി

പൈങ്ങളം  ചെറുകര  മരുതനാടിയില്‍ ശ്രീ തോമസ്  ഇട്ടിയവര ( 80 ) ഇംഗ്ലണ്ടില്‍ നിര്യാതനായി

വോള്‍വര്‍ഹാംപ്ടണ്‍: പൈങ്ങളം ചെറുകര മരുത നാടിയില്‍ ശ്രീ തോമസ് ഇട്ടിയവര ( 80 ) ഇംഗ്ലണ്ടില്‍ നിര്യാതനായി . വോള്‍വര്‍ഹാംപ്ടനിലുള്ള ഭാര്യാ സഹോദരിയേയും കുടുബത്തേയും സന്ദര്‍ശിക്കുവാന്‍ ഭാര്യ സിസിലിയോടൊപ്പം ഒരു മാസം മുന്‍പാണ് ഇദ്ദേഹം ഇംഗ്ലണ്ടിലെത്തിയത്.

ദീര്‍ഘകാലം കാണിയക്കാട് ഗവണ്‍മെന്റ് സ്‌കൂളില്‍ അധ്യാപകനായിരുന്നു. ഇതു രണ്ടാം തവണയാണ് തോമസ് സാറും ഭാര്യയും വോള്‍വര്‍ഹാംപ്ടനിലുള്ള ഗ്ലാക്‌സണ്‍ തോമസിന്റെ കുടുംബം സന്ദര്‍ശിക്കുവാനെത്തുന്നത്. പക്ഷാഘാതത്തെത്തുടര്‍ന്ന് വോള്‍വര്‍ഹാംപ്ടനിലെ ന്യൂക്രോസ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഏകദേശം മൂന്നാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു.

18 09 2017 തിങ്കളാഴ്ച വൈകിട്ട് നാലു മുപ്പതോടെയായിരുന്നു അന്ത്യ0. പൊതുദര്‍ശനവും സംസ്‌കാരവും അടക്കം മറ്റു വിവരങ്ങള്‍ പിന്നീടറിയിക്കുന്നതായിരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വള്ളിച്ചിറ ചെറുകര ഇടവകയില്‍ തന്നെയാകും സംസ്‌കാരം. പരേതന്റെ ദേഹവിയോഗത്തില്‍ വെന്‍ഫീല്‍ഡ് മലയാളി അസോസിയേഷനും യുക്മ റീജിയണല്‍ ദേശീയ കമ്മിറ്റികളും അനുശോചനം രേഖപെടുത്തി .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more