1 GBP = 102.92
breaking news

തോമസ് ചാണ്ടിക്കെതിരായ വിജി. അന്വേഷണ ഫയൽ ഡയറക്ടർ മടക്കി

തോമസ് ചാണ്ടിക്കെതിരായ വിജി. അന്വേഷണ ഫയൽ ഡയറക്ടർ മടക്കി

തിരുവനന്തപുരം: കായൽ കൈയേറ്റ കേസിൽ മന്ത്രിസ്ഥാനം നഷ്ടമായ തോമസ് ചാണ്ടിക്കെതിരായ വിജിലൻസ് അന്വേഷണ ഫയൽ ഡയറക്ടർ ലോക്‌നാഥ് ബെഹ്റ തിരിച്ചയച്ചു. റിപ്പോർട്ട് അപൂർണമാണെന്നും അന്വേഷണം തുടരാനും വിജിലൻസിനോട് ബെഹ്റ നിർദ്ദേശിച്ചു. ഇന്ന് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് ഡയറക്ടറുടെ നടപടി. ഈ സാഹചര്യത്തിൽ അന്വേഷണത്തിനായി വിജിലൻസ് സമയം നീട്ടിച്ചോദിക്കും.
എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് നിലംനികത്തി ലേക്പാലസ് റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചതിലൂടെ 65 ലക്ഷം രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന പരാതിയിലാണ് തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് കോട്ടയം വിജിലൻസ് കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടത്. ജനതാദൾ ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നൽകിയ പരാതിയിലായിരുന്നു നടപടി.

വലിയകുളം മുതൽ സീറോജെട്ടിവരെ ഒരു കിലോമീറ്റർ നീളവും 10 മീറ്റർ വീതിയിലും രണ്ടര ഏക്കറോളം നിലംനികത്തി റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചെന്നാണ് പരാതി. മുൻപ് കേസ് പരിഗണിച്ച കോടതി 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യസഭാ എം.പിമാരായിരിക്കെ പി.ജെ. കുര്യൻ, കെ.ഇ. ഇസ്മയിൽ എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് റോഡ് നിർമ്മിച്ചു. പൊതു ആവശ്യത്തിന് പാടംനികത്തുന്പോൾ പ്രാദേശിക വികസന സമിതിയുടെ അനുവാദം വാങ്ങണം. എന്നാൽ റോഡ് നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ആര്യാട് ബ്‌ളോക്ക് പഞ്ചായത്ത് ഇത് പാലിച്ചിട്ടില്ല. റിസോർട്ടിന് വേണ്ടി 30 ലക്ഷം രൂപ മുടക്കി നിലംനികത്തുകയും 35 ലക്ഷം രൂപ മുടക്കി ടാർ ചെയ്യുകയും ചെയ്തു. നിയമസഭാംഗമെന്ന നിലയിലുള്ള സ്വാധീനം ഇതിനായി തോമസ്ചാണ്ടി ഉപയോഗിച്ചു എന്നിവയാണ് പരാതിയിലെ ആരോപണങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more