1 GBP = 103.99

കായൽ കൈയേറ്റം: തോമസ് ചാണ്ടിയുടെ ഹർജിയിൽ സർക്കാരിന് നോട്ടീസ്

കായൽ കൈയേറ്റം: തോമസ് ചാണ്ടിയുടെ ഹർജിയിൽ സർക്കാരിന് നോട്ടീസ്

കൊച്ചി: ലേക് പാലസ് റിസോർട്ടിലേയ്ക്ക് നിലംനികത്തി റോഡ് നിർമിച്ചതിനെ തുടർന്ന് കേസെടുക്കാനുള്ള കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവിനെതിരെ മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോടും വിജിലൻസിനോടും വിശദീകരണം തേടിയിട്ടുണ്ട്.

വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോകോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടത്. തോമസ് ചാണ്ടി, ആ കാലയളവിൽ കളക്ടർമാരായിരുന്ന സൗരഭ് ജയിൻ, പത്മകുമാർ, തോമസ് ചാണ്ടിയുടെ ഭാര്യ എന്നിവർക്കെതിരെയും കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. . നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയത്തിന്റെ ലംഘനം, ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥ, ഗൂഢാലോചന, അഴിമതി നിരോധന നിയത്തിലെ 13 (1) സി,ഡി വകുപ്പുകൾ പ്രകാരമാണ് കേസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more