1 GBP = 103.68

യുക്മ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ഷാജി ചരമേലിന്റെ ഭാര്യാ സഹോദരൻ മരണമടഞ്ഞു; തോമസ് അലക്സ് താഴത്ത് കണ്ടത്തിലിന്റെ നിര്യാണം വാഹനാപകടത്തെത്തുടർന്ന്

യുക്മ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ഷാജി ചരമേലിന്റെ ഭാര്യാ സഹോദരൻ മരണമടഞ്ഞു; തോമസ് അലക്സ് താഴത്ത് കണ്ടത്തിലിന്റെ നിര്യാണം വാഹനാപകടത്തെത്തുടർന്ന്

യുക്മ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ഷാജി ചരമേലിന്റെ ഭാര്യാ സഹോദരൻ തോമസ് അലക്സ് താഴത്ത് കണ്ടത്തിൽ ഉഴവൂർ നിര്യാതനായി. ഉഴവൂർ താഴത്തു കണ്ടത്തിൽ തോമസ് അലക്സ്(44) ബൈക്ക് ആക്സിഡന്റിൽ ആണ് ജീവൻ നഷ്ടമായത് . ഞായറാഴ്ച വൈകിട്ട് ഉഴവൂർ ടൗണിന് സമീപം നടന്ന ബൈക്ക് അപകടത്തെ തുടർന്ന് ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

യുകെ മലയാളികളായ ലണ്ടൻ റോംഫോർഡിൽ താമസിക്കുന്ന ലൂക്കോസ് അലക്സ് താഴത്തുക ണ്ടത്തിൽ , ബോൺമൗത്തിൽ താമസിക്കുന്ന സജിമോൾ ഷാജി ചരമേൽ, ചെംസ്ഫോർഡിൽ താമസിക്കുന്ന സുജ സന്തോഷ് നെല്ലിപ്പറമ്പിൽ, ജെൻസി ജിനീഷ് മണിയാട്ടേൽ, നാട്ടിലുള്ള ജസ്സി ജോസ് ആൽമതടത്തിൽ ചെറുകര, റെജി താഴത്തുകണ്ടത്തിൽ ഉഴവൂർ എന്നിവർ സഹോദരങ്ങളാണ്. യുക്മ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ഷാജി ചരമേലിന്റെ ഭാര്യാ സഹോദരനാണ് സംസ്കാരം പിന്നീട്.

തോമസ് അലക്സ് താഴത്ത് കണ്ടത്തിലിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, നാഷണൽ ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ ലെയ്സൺ ഓഫീസർ മനോജ്‌കുമാർ പിള്ള, ദേശീയ സമിതിയംഗം ഷാജി തോമസ്, സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡണ്ട് സുരേന്ദ്രൻ ആരക്കോട്ട് എന്നിവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more