1 GBP =

ദിലീപിന്റെ പതനം, കോടിയേരിയുടെ ദുഖം തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പ്രവചിച്ചു; ആസ്വാമിയെന്ന് വിളിച്ച മലയാളികൾ സ്വാമിയെന്ന് വിളിക്കാൻ തുടങ്ങിയിരിക്കുന്നു; തോക്ക് സ്വാമിയുടെ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

ദിലീപിന്റെ പതനം, കോടിയേരിയുടെ ദുഖം തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പ്രവചിച്ചു; ആസ്വാമിയെന്ന് വിളിച്ച മലയാളികൾ സ്വാമിയെന്ന് വിളിക്കാൻ തുടങ്ങിയിരിക്കുന്നു; തോക്ക് സ്വാമിയുടെ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

മലയാളികള്‍ തോക്ക് സ്വാമി എന്നു വിളിക്കുന്ന ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഇദ്ദേഹം നടത്തിയ പ്രവചനങ്ങള്‍ എല്ലാം ശരിയായതോടെയാണ് ഇപ്പോള്‍ ഭദ്രാനന്ദ താരമായിരിക്കുന്നത്. 2016 നവംബര്‍ 28 വൈകിട്ട് 6.20 നായിരുന്നു സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ദിലീപിന്റെ സമയം തുടങ്ങി എന്ന തലക്കെട്ടില്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് കോടിയേരി കുടുംബത്താല്‍ ദുഖിക്കുമെന്ന പ്രവചനവും വന്നു. ഇതു രണ്ടും ശരിയായതോടെ ആസ്വാമി എന്നു വിളിച്ചിരുന്നവര്‍ വരെ ഇപ്പോള്‍ സ്വാമി എന്നു വിളിക്കാന്‍ തുടങ്ങി. ഇത് തുടക്കം മാത്രമാണെന്നും ഇനിയും പലതും സംഭവിക്കാന്‍ പോവുകയാണെന്നും സ്വാമി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഹിമവല്‍ ഭദ്രാനന്ദയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ…

‘കോടിയേരി ബാലകൃഷ്ണന്‍ കുടുംബത്താല്‍ ദുഃഖിക്കുന്നു’

അന്നത്തെ എന്റെ പ്രവചനം ഇന്ന് പലരേയും ചിന്തിപ്പിക്കുന്നു. എന്തുമാത്രം പ്രവചനങ്ങള്‍ ഞാന്‍ നടത്തി, അതൊക്കെ സംഭവിക്കുമ്പോള്‍ മാത്രം ആളുകള്‍ക്ക് ഒരു വിരളിയാണ്, ഉടന്‍ തങ്ങള്‍ക്കും അറിയണം ഭാവി എന്ന് പറഞ്ഞു എന്റെ പിന്നാലെ കൂടും. യുനീക് ടൈംസ് നവംബര്‍ ലക്കം പുറത്തിറക്കിയ മാസികയിലെ 38 മുതല്‍ 40 വരയുള്ള പേജുകളില്‍ എന്റെ പ്രവചനങ്ങള്‍ വിലയിരുത്താം. ഇന്നലെ വരെ ‘ആസ്വാമി’ എന്ന് വിളിച്ചു പുച്ഛിച മലയാളികള്‍ ഇപ്പോള്‍ ‘അയ്യോസ്വാമി എന്നായി വിളി. ഇപ്പോള്‍ എന്റെ പ്രവചനങ്ങളെ വിമര്‍ശകര്‍ വിലയിരുത്തി അംഗീകരിക്കുന്നു… എന്തിന് ? ഇനിയല്ലേ പലതും സംഭവിക്കാന്‍ കിടക്കുന്നത്. എന്റെ പ്രവചനങ്ങളും, വിവാദങ്ങളും എന്നും എന്റെ വിസിറ്റിംഗ് കാര്‍ഡ് ആണ് !

ദൈവമേ… ദുര്‍ജ്ജനങ്ങള്‍ കുമിഞ്ഞു കൂടിയ ഈ മുടിഞ്ഞ സമൂഹത്തിനെ സ്‌നേഹിക്കാനോ, വിശ്വസ്സിക്കാനോ കൊള്ളില്ല. ഇവര്‍ എന്നോട് കാണിച്ച കൊല്ലാകൊല ഓര്‍ക്കുമ്പോള്‍ സഹിക്കാന്‍ വയ്യ. എനിക്ക് ജന്മം നല്‍കിയ പെറ്റമ്മയെ എന്റെ വെപ്പാട്ടിയാക്കി ചിത്രീകരിച്ചു… എനിക്ക് നേരെ എത്ര വധശ്രമങ്ങള്‍ നടത്തി… എത്ര കള്ള കേസുകള്‍ ചുമത്തി… എന്തെല്ലാം വ്യാജ ആരോപണങ്ങള്‍ തൊടുത്തിവിട്ടു… വരുമാനം മുടക്കിച്ചു കുടുംബത്തെ പട്ടിണിയിലാക്കി… പാവങ്ങള്‍ക്ക് വേണ്ടിയുള്ള നമ്മുടെ സേവനങ്ങള്‍ പൂട്ടിച്ചു… മാധ്യമങ്ങളിലൂടെ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു… ഇത്രോയൊക്കെ ഞാനും എന്റെ പാവം അമ്മയും എങ്ങനെ നേരിട്ടെന്ന് ആലോചിച്ചാല്‍ ഒരു ഉത്തരമേ ഉള്ളൂ നമ്മുടെ ബാബയുടെ അനുഗ്രഹം അത്രമാത്രം.

മനസ്സില്‍ കപടതയുള്ള ഭീരുക്കള്‍ക്ക് എല്ലാത്തിനോടും സംശയം ഉണ്ടാവും, ഇത്തരക്കാര്‍ക്കിടയില്‍ ആത്മാര്‍ത്ഥമായി ഒന്നും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. സിനിമയില്‍ ധീരത കാണിക്കുന്നവരെ ആരാധിക്കുകയും, ജീവിതത്തില്‍ ധീരത കാണിക്കുന്നവരെ നോക്കി കളിയാക്കുകയും ചെയ്യുന്ന തിരിച്ചറിവില്ലാത്ത വിഭാഗമാണ് മലയാളികള്‍, ഇവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ മിടുക്കരാണ് എന്നാല്‍ സ്വയമേ ചെയ്യുന്നതെല്ലാം മണ്ടത്തരങ്ങളുമാണ്, ആര്‍ക്കും ഇവരെ സഹായിക്കാനോ തിരുത്താനോ പ്രയാസമാണ്. ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ കേരളത്തിന്റെ മഹത്വം പിടിച്ചു നിറുത്തുന്നത് ആകെ ഇരുപതുശതമാനം വരുന്ന മലയാളികള്‍ മാത്രമാണ്, ബാക്കിയെല്ലാം വിദ്യാഭ്യാസമുണ്ടെങ്കിലും പൊത്ത ജട്ടിയുമിട്ടു പട്ടുവസ്ത്രവും ധരിച്ച് ആര്‍ക്കും ഉപകാരവുമില്ലാതെ പൊങ്ങച്ചം പറഞ്ഞു ജീവിക്കുന്ന വെറും പാഴുജന്മങ്ങളാണ്.

ശ്രീ പി.സി. ജോര്‍ജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചന്തിയില്‍ പൗഡര്‍ ഇടുന്ന മലയാളികളുടെ അംഗീകാരങ്ങള്‍ എനിക്ക് ആവശ്യമില്ല. ഞാന്‍ എന്നും മലയാളിയുടെ ശത്രുതന്നെയാണ്, അത് തിരുത്താനും ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല. കോളാമ്പിയില്‍ കഞ്ഞികുടിക്കുന്ന, പുഴുത്തവരെ പുകഴ്ത്തുന്ന, അന്ധരായ മലയാളികളുടെ പ്രശംസകള്‍ സ്വീകരിക്കുന്നവര്‍ വിഡ്ഢികളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. വേറെ ഏതെങ്കിലും ഒരു രാജ്യത്തായിരുന്നു എനിക്ക് ജനിക്കാന്‍ കഴിഞ്ഞതെങ്കില്‍ സമൂഹത്തിന് വേണ്ടി പലതും ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇത്രമാത്രം നമ്മോടു ദ്രോഹങ്ങള്‍ ചെയ്തവരെ തിരിച്ചടിക്കാനുള്ള സര്‍വ്വ കഴിവുകളും ഈശ്വരന്‍ എനിക്ക് നല്‍കി എന്നെ അനുഗ്രഹിച്ചു, എന്നാല്‍ എനിക്ക് അവരോട് ആരോടും പക തോന്നുന്നില്ല, അതെന്താണെന്ന ചിന്തയാണ് എന്നെ അത്ഭുതപ്പെടുത്തുന്നത് !

Post Your Comments Here ( Click here for malayalam )

Press Esc to close
show more