1 GBP =
breaking news

ഈസ്റ്റ്ഹാം തിരുന്നാളിനോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ‘അപ്പൂപ്പന് നൂറു വയസ്സ്’ സാമൂഹ്യ നാടകം 28ന്….

ഈസ്റ്റ്ഹാം തിരുന്നാളിനോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ‘അപ്പൂപ്പന് നൂറു വയസ്സ്’ സാമൂഹ്യ നാടകം 28ന്….

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിൾ ദേവാലയത്തിൽ വെള്ളി, ശനി ദിവസങ്ങളിലായി നടത്തപ്പെടുന്ന പരിശുദ്ധ ജപമാല രാജ്ഞിയുടെ ആഘോഷമായ തിരുന്നാളിനോടനുബന്ധിച്ചു സമാപന ദിനമായ 28ന് ശനിയാഴ്ച വൈകുന്നേരം ബോളിൻ ബെങ്കിറ്റ് ഹാളിൽ നടത്തപ്പെടുന്ന കലാപരിപാടികളിൽ ‘അപ്പൂപ്പന് നൂറു വയസ്സ്’ എന്ന പ്രശസ്തമായ സാമൂഹ്യ നാടകവും അരങ്ങേറും.

നൈപുണ്യം നിറഞ്ഞു നിൽക്കുന്ന നിരവധിയായ ചലച്ചിത്ര തിരക്കഥാ രചനകളിലൂടെ പ്രശസ്തനും, ശ്രദ്ധേയനും ആയി മാറിയ ബിജു പീ നായരമ്പലം രചിച്ച ഈ സാമൂഹ്യ സംഗീത നാടകം ആഘോഷത്തിലെ ഹൈലൈറ്റായിരിക്കും. സെബി നായരമ്പലം തന്റെ സർഗ്ഗസിദ്ധമായ സംഗീത മികവുകൾ പൂർണ്ണതയിൽ എത്തിച്ചു ഏറെ പ്രശംസ പിടിച്ചു പറ്റിയ സംഗീതം ആണ് ‘അപ്പൂപ്പന് നൂറു വയസ്സിനു’ നൽകിയിരിക്കുന്നത്. ഈസ്റ്റ് ഹാമിലെ പൊതുപ്രവർത്തകനും കലാകാരനുമായ ജെയ്‌സൺ ജോർജ്ജാണ് ഈ സാമൂഹ്യ നാടകത്തിനു സംവിധാനം നിർവ്വഹിക്കുന്നത്. സാന്തോം ക്രിയേഷൻസ് അണിയിച്ചൊരുക്കുന്ന സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞു നിൽക്കുന്ന ജീവിതഗന്ധിയായ ഈ അവതരണ വിരുന്ന് ഈസ്റ്റ് ഹാമിലെ പ്രസിദ്ധമായ ‘സ്വയം പ്രോപ്പർട്ടീസി’ലൂടെയാണ് അരങ്ങത്തെത്തുന്നത്.

നാടകത്തിന്റെ അരങ്ങത്തു നിറഞ്ഞു നിൽക്കുന്ന നാലു തലമുറകളുടെ ജീവിതങ്ങളിലൂടെ കുടുംബ ബന്ധങ്ങളുടെ നൂലിഴകൾ പൊട്ടിപ്പോകാതെ ഭദ്രമായി സംരക്ഷിച്ചു കൊണ്ടുപോകുന്ന ഹൃദയസ്പർശിയായ ജീവിത കഥ ഏവർക്കും മാതൃകയും, ഹടാതാകർഷകവും ആവും. പ്രത്യേകിച്ച് സാമൂഹ്യ കുടുംബ ബന്ധങ്ങൾക്ക്‌ യാതൊരു മൂല്യവും കൽപ്പിക്കാതെ ജന്മം നൽകി പോറ്റിവളർത്തിയ മാതാപിതാക്കളെയും, ഒപ്പം വളർന്ന സഹോദരങ്ങളെയും വരെ സമ്പത്തിനും, നേട്ടങ്ങൾക്കും സ്ഥാനമാനങ്ങൾക്കും വേണ്ടി ബന്ധങ്ങൾ കീറി മുറിക്കുന്ന ഇന്നിന്റെ നേരും നെറിവും നഷടപ്പെട്ട കാലഘട്ടത്തിൽ നന്മയുടെ വെളിച്ചവും, സാമൂഹ്യ പ്രതിബന്ധങ്ങളിൽ ചോദ്യചിഹ്നമായി ഉയരുന്ന വിള്ളലുകൾക്കുള്ള ഉത്തരങ്ങളും ‘അപ്പൂപ്പന് നൂറു വയസ്സി’ൽ കണ്ടെത്താം.

വൈവിദ്ധ്യമായ കലാപരിപാടികളും സ്നേഹ വിരുന്നും തിരുന്നാളിന്റെ സമാപനത്തിൽ നടത്തപ്പെടുന്ന പൊതു പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏവരെയും പരിശുദ്ധ അമ്മയുടെ തിരുന്നാളിലേക്കും, സമാപന കലാ വേദിയിലേക്കും ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിക്കുന്നു.

ഗ്രെയ്റ്റ് ബ്രിട്ടൻ രൂപതയിലെ ബ്രെൻഡ്‌വുഡ് ചാപ്ലയിൻസിയുടെ കീഴിലുള്ള ഈസ്റ്റ് ഹാം സെന്റ് മൈക്കിൾ കുർബ്ബാന കേന്ദ്രത്തിൽ നടത്തപ്പെടുന്ന പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാൾ ഭക്തിസാന്ദ്രവും ഗംഭീരവും ആക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യൻ ചാമക്കാല എന്നിവർ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് :

ജീസൺ കടവി: 07727253424

എമിലി സാമുവൽ: 07535664299

St .Michaels Church 21 Tilbury Rd, London E6 6ED

Boleyn Banqueting Hall, Upton Park, barking Road, E6 1PW

Post Your Comments Here ( Click here for malayalam )

Press Esc to close
show more