1 GBP = 103.12

എസ്സെക്‌സിലെ ഹാര്‍ലോ സെയിന്റ്‌ തോമസ് മോര്‍ ചര്‍ച്ചില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 9 ശനിയാഴ്ച ….

എസ്സെക്‌സിലെ ഹാര്‍ലോ സെയിന്റ്‌ തോമസ് മോര്‍ ചര്‍ച്ചില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 9 ശനിയാഴ്ച ….

രഞ്ജിത്ത് കൊല്ലം

എസ്സെക്‌സിലെ ഹാര്‍ലോ സെയിന്റ്‌ തോമസ് മോര്‍ ചര്‍ച്ചില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 9 ശനിയാഴ്ച സീറോ മലബാര്‍ സഭ ഇടവകയുടെ നേതൃത്വത്തില്‍ ആഘോഷിക്കും. ഉച്ചക്ക് രണ്ടു മണിക്ക് കൊടിയേറ്റോടെ തുടങ്ങുന്ന ചടങ്ങുകള്‍ക്ക് ഫാദര്‍ ജോസഫ് അന്തിയാംകുളം നേതൃത്വം നല്‍കും. പ്രസുദേന്തി വാഴ്ചക്കും രൂപം എഴുന്നള്ളിച്ചു വയ്ക്കലിനും ശേഷം മൂന്നു മണിയോടെ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ലത്തീഞ്ഞു പ്രദക്ഷിണവും നേര്‍ച്ചക്കാഴച സമര്‍പ്പണവും. 12 അംഗസംഘത്തിന്റെ ശിങ്കാരിമേളം ചടങ്ങുകള്‍ക്ക് കേരളീയ തനിമയേകും. ആധ്യാത്മിക ചടങ്ങുകള്‍ക്ക് ശേഷം വിവിധ കലാപാരിപാടികള്‍ക്കും, സ്നേഹവിരുന്നിനും ശേഷം കൊടിയിറക്കോടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
തോമസ് മാത്യു : 07939492035

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more