1 GBP =
breaking news

ബഹ്‌റിനിൽ കാണാതായ ഫുട്ബാൾ പരിശീലകൻ ടൈറ്റാനിയം തിലകന്‍റെ മൃതദേഹം കണ്ടെത്തി

ബഹ്‌റിനിൽ കാണാതായ ഫുട്ബാൾ പരിശീലകൻ ടൈറ്റാനിയം തിലകന്‍റെ മൃതദേഹം കണ്ടെത്തി

മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ ഫെബ്രുവരി 24 മുതൽ കാണാനില്ലാതിരുന്ന പ്രശസ്ത ഫുട്ബാൾ പരിശീലകനായ ഒ.കെ തിലകൻ എന്ന ടൈറ്റാനിയം തിലക​​​െൻറ മൃതദേഹം കണ്ടെത്തി. ഖലീഫ ബിൻ സൽമാൻ തുറമുഖത്തിന്​ അടുത്തുള്ള ഹിദ്​ പാലത്തിനടിയിലാണ്​ ചീഞ്ഞഴുകിയ നിലയിൽ മൃതദേഹം ഇന്നലെ ഉച്ചക്ക്​ 12.30 ഒാടെ കണ്ടെത്തിയത്​. ഷർട്ടി​​​െൻറ പോക്കറ്റിൽ നിന്നും ലഭിച്ച സി.പി.ആർ നോക്കിയാണ്​ ആളെ തിരിച്ചറിഞ്ഞത്​. പൊലീസ്​, ഫൊറൻസിക്​ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.

ഇന്ത്യൻ ടാലൻറ്​ അക്കാദമിയിലെ ഫുട്​ബാൾ പരിശീലകനായിരുന്നു കണ്ണൂർ സ്വദേശിയായ ഇദ്ദേഹം. എട്ടു വർഷത്തോളം മുമ്പ്​ ബഹ്​റൈനിൽ എത്തിയ ഇദ്ദേഹം ആദ്യം സെക്യുരിറ്റി ജീവനക്കാരനായിരുന്നു. ഒരു വർഷത്തോളം മുമ്പാണ്​ ഫുട്​ബാൾ പരിശീലകനായി ജോലിക്ക്​ കയറിയത്​. ഇദ്ദേഹത്തെ കാണാനി​െല്ലന്ന്​ കാട്ടി സ്ഥാപന ഉടമ പൊലീസിലും ഇന്ത്യൻ എംബസിയിലും പരാതി നൽകിയിരുന്നു. ഇതി​​​െൻറ ഭാഗമായി വിശദമായ അന്വേഷണം നടന്നു വരികയായിരുന്നു.

നാട്ടിൽ ഭാര്യയും രണ്ട്​ മക്കളുമുണ്ട്​. ടൈറ്റാനിയം സംസ്ഥാന ടീം അംഗമായതിനാലാണ്​ ഇൗ ​ടൈറ്റാനിയം തിലകൻ എന്ന വിളിപ്പേര്​ കിട്ടിയത്​.

Post Your Comments Here ( Click here for malayalam )

Press Esc to close
show more