1 GBP = 95.04
breaking news

വൂസ്റ്റർ ഷെയർ റോയൽ ഹോസ്പിറ്റലിൽ സ്റ്റാഫ് കാർ പാർക്കിൽ നിന്നും കാർ പാർട്സുകൾ മോഷ്ടിച്ചു…

വൂസ്റ്റർ ഷെയർ  റോയൽ ഹോസ്പിറ്റലിൽ സ്റ്റാഫ് കാർ പാർക്കിൽ നിന്നും കാർ പാർട്സുകൾ മോഷ്ടിച്ചു…
വൂസ്റ്റർഷെയർ:- വൂസ്റ്റർഷെയർ റോയൽ ഹോസ്പിറ്റലിൽ സ്റ്റാഫിൻ്റെ കാർ പാർക്കിൽ പാർക്ക് ചെയ്തിട്ട് ജോലിക്ക് പോയ സിബിമോൾ ആൻറണി, അജിത ജോൺസൺ എന്നീ സ്റ്റാഫ് നഴ്സുമാരുടെ വാഹനങ്ങളുടെ പാർട്സുകളാണ് മോഷ്ടാക്കൾ അപഹരിച്ചത്. കോവിഡ് 19 രോഗം പടർന്ന് പന്തലിക്കുമ്പോൾ രോഗികളെ പരിചരിക്കുന്ന സ്റ്റാഫ്മാരോട് കാണിക്കുന്ന ക്രൂരതയാണ് ഇത്.മുൻപ് സ്റ്റാഫോർഡ് ഷെയർ ഹോസ്പിറ്റലിലും ഇതുപോലെ സംഭവം ഉണ്ടായിട്ടുണ്ട്.
ഇരുവരും ശനിയാഴ്ച രാവിലെ ജോലിക്ക് കയറിയപ്പോൾ പാർക്ക് ചെയ്ത ശേഷം ലോംങ്ങ് ഡേ ഡ്യൂട്ടി കഴിഞ്ഞ് രാത്രി 8 മണിക്ക് ശേഷം കാർ സ്റ്റാർട്ട് ചെയ്തപ്പോൾ വലിയ ശബ്ദം കേട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോൾ സൈലൻസ് നിലത്ത് വീണ് കിടക്കുന്നതായി ശ്രദ്ധിച്ചത്. മെക്കാനിക്കിനെ വിളിച്ച് പരിശോധിച്ചപ്പോൾ രണ്ട് കാറുകളിലെയും കാറ്റലിറ്റിക് കൺവെർട്ടേഴ്സ് മോഷ്ടിച്ചതായി മനസ്സിലാവുന്നത്. ഹോസ്പിറ്റൽ കാർ പാർക്കിലെ സിസിടിവി ക്യാമറ പ്രവർത്തിച്ചിരുന്നില്ല എന്നാണ് സെക്യൂരിറ്റി വിഭാഗത്തിൽ പരാതിപ്പെട്ടപ്പോൾ അറിയിച്ചത്.
കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി മൂർഛിക്കുമെന്നതിനാൽ പല തരത്തിലുള്ള മോഷണ ശ്രമങ്ങൾ കൂടുമെന്നതിനാൽ എല്ലാ മലയാളി കുടുംബങ്ങളും മോഷനത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഓർമിപ്പിക്കുന്നു. വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നവർ വെളിച്ചമുള്ളിടത്തും, എല്ലാവരും ശ്രദ്ധിക്കുന്ന സ്ഥലങ്ങളിലും പാർക്ക് ചെയ്യാൻ ശ്രദ്ധിക്കണം.
വൂസ്റ്റർ ഷെയർ പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു  എന്നാണ് അറിയുന്നതെന്ന്  വൂസ്റ്റർ ഷെയർ മലയാളി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more