1 GBP = 103.95

കൂടുതല്‍ ശക്തയായി തെരേസാ മേയ്; യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി അവതരിപ്പിച്ച ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം

കൂടുതല്‍ ശക്തയായി തെരേസാ മേയ്; യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി അവതരിപ്പിച്ച ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം

യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിന് അംഗീകാരം. സ്വന്തം തട്ടകത്തില്‍ നിന്ന് തന്നെ കൂടുതല്‍ പ്രതിഷേധ സ്വരങ്ങള്‍ തെരേസാ മേയ്ക്കെതിരെ ഉയര്‍ന്ന സാഹചര്യത്തില്‍ ബില്ലിന് അംഗീകാരം കിട്ടുമോയെന്ന സംശയം എല്ലാവരിലുമുണ്ടായിരുന്നു. ബ്രെക്‌സിറ്റ് നിയമനിര്‍മ്മാണം കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിന് മന്ത്രിമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്‍ സര്‍ക്കാരിന് വലിയ നേട്ടം തന്നെയാണ്.

ഇരുന്നൂറ്റി തൊണ്ണൂറുപേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ മുന്നൂറ്റി ഇരുപത്തിയാറുപേര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. 36 വോട്ടിന് പാസ്സായ ബില്ല് ചരിതപരമായ തീരുമാനം എന്നാണ് പ്രധാനമന്ത്രി തെരേസാ മേയ് വിശേഷിപ്പിച്ചത്. പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്റെ നിര്‍ദ്ദേശം അവഗണിച്ചും പല പ്രതിപക്ഷ എം പിമാരും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.

ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയര്‍ സര്‍മാര്‍ ഫലം നിരാശാജനകമാണെന്നു അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more