ഫാ. ബിജു ജോസഫ്
സഭയുടെ സുവിശേഷ ദൗത്യവും കാലഘട്ടത്തിന്റെ ആവശ്യകതയും ഒന്നിച്ചു ചേര്‍ത്ത് സഭയിലെ ദൈവജനത്തിനായി രൂപപ്പെടുത്തിയിരിക്കുന്ന ദൈവശാസ്ത്ര പഠന കോഴ്സിന്റെ ഉത്ഘാടനവും ആദ്യ കോണ്‍ടാക്ട് ക്‌ളാസുകളും ഫെബ്രുവരി 11, 12 തീയതികളില്‍ (ശനി,ഞായര്‍) ദിവസങ്ങളില്‍ നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ശനിയാഴ്ച രാവിലെ 11.30ന് പഠന കോഴ്‌സ് ഉത്ഘാടനം ചെയ്യും. വോളറാപ്റ്റണിലുള്ള യുകെകെസിഎ ഹാളിലാണ് പരിപാടികള്‍ നടക്കുന്നത്.
വി. ഗ്രന്ഥം, ആരാധനക്രമം ഉള്‍പ്പടെ പതിനൊന്നിലധികം വിവിധങ്ങളായ വിഷയങ്ങളിലും ഹീബ്രു, ഗ്രീക്ക് തുടങ്ങിയ വി. ഗ്രന്ഥ ഭാഷകളിലും ക്‌ളാസുകള്‍ നല്‍കുന്ന ഈ കോഴ്സിലേക്ക് വളരെ മികച്ച പ്രതികരണമാണ് ആദ്യ ബാച്ചിലേക്ക് ലഭിച്ചത്. ബെല്‍ജിയം ലുവെയിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും വി. ഗ്രന്ഥ പഠനത്തില്‍ ഡോക്റ്ററേറ്റ് നേടിയ റവ. ഫാ. ജോസഫ് പാബ്ലാനി നേതൃത്വം നേതൃത്വം നല്‍കുന്ന കോഴ്സിന് വിവിധ വിഷയങ്ങളില്‍ പ്രാവിണ്യം നേടിയ പത്തിലധികം വൈദികരുടെയും സന്യസ്തരുടെയും സഹായവുമുണ്ട്. കേരളത്തില്‍ തലശ്ശരി അതിരൂപതയില്‍ റവ. ഫാ. ജോസഫ് പാബ്ലാനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സുമായി കൈകോര്‍ത്താണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഈ അല്മായ ദൈവ ശാസ്ത്ര പഠന കോഴ്‌സ് യാഥാര്‍ത്ഥ്യമാകുന്നത്.

ഡിപ്ലോമ, ബിരുദ-ബിരുദാനന്തര തലങ്ങളിലായി കൈകാര്യം ചെയ്യപ്പെടുന്ന ഈ കോഴ്സുകള്‍ക്ക് ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അംഗീകാരമുണ്ട്. വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സഭയെ കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്കും സഭയെ സ്‌നേഹിക്കുന്നവര്‍ക്കും ഈ ദൈവശാസ്ത്ര പഠന കോഴ്‌സ് ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനു ശേഷം സഭാമക്കള്‍ക്കായി രൂപീകരിച്ച ആദ്യ പരിപാടികളിലൊന്നായ ഈ ദൈവശാസ്ത്ര പഠന കോഴ്സിനെ ഏറെ പ്രാധാന്യത്തോടെയാണ് നോക്കികാണുന്നതെന്നും സാധിക്കുന്ന എല്ലാവരും ആദ്യ അവസരങ്ങള്‍ തന്നെ പ്രയോജനപ്പെടുത്തണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു.
11,12 ദിവസങ്ങളിലായി നടക്കുന്ന ആദ്യ കോണ്‍ടാക്ട് ക്‌ളാസുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് കോഴ്‌സ് കോര്‍ഡിനേറ്റര്‍ റവ. ഫാ. ഫാ. ജോയി വയലില്‍ അറിയിച്ചു.
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് റവ. ഫാ. ജോയി വയലിലിനെ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 07846554152
വിലാസം:
UKKCA HALL
WOODCROSS LANE
BLISTON
WOLVERHAMPTON
WV149BW
click on malayalam character to switch languages