1 GBP = 103.12

തെലങ്കാനയില്‍ ചുവട്പിഴച്ച് ടി ഡിപി; അടിപതറാതെ ടിആര്‍എസ്

തെലങ്കാനയില്‍ ചുവട്പിഴച്ച് ടി ഡിപി; അടിപതറാതെ ടിആര്‍എസ്

ഹൈദരാബാദ്: തെലങ്കാനയില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ അടിപതറിയിരിക്കുകയാണ് ടിഡിപി. സംസ്ഥാനത്ത് കാര്യമായി സ്വാധീനമുള്ള മേഖലകളില്‍പ്പോലും ഇത്തവണ ടിഡിപിക്ക് ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഭരണ മുന്നണിയായ ടിആര്‍എസിന് വന്‍ ജനകീയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

മോദിവിരുദ്ധത ഉയര്‍ത്തിപ്പിടിച്ച് വിശാലസഖ്യത്തിന് കാത്തിരുന്ന ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനാണ് തെലങ്കാന തെരഞ്ഞെടുപ്പ് ഫലത്തില്‍ തിരിച്ചടിയേറ്റത്. സ്വാധീന മേഖലകളില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് അധികാരത്തിലെത്താനായിരുന്നു നായിഡുവിന്റെ ശ്രമം. എന്നാല്‍ വന്‍ ഭൂരിപക്ഷത്തിലാണ് ഇവിടങ്ങളില്‍ ടിആര്‍എസ് മുന്നേറുന്നത്.

ബിജെപി വിരുദ്ധത പ്രകടിപ്പിച്ചാണ് നായിഡു എന്‍ഡിഎ വിട്ടത്. സഖ്യചര്‍ച്ചകളുമായി മുന്നോട്ട് പോയി അധികാരം സ്ഥാപിക്കാനാണ് നായിഡുവിന്റെ ശ്രമം. 2019ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തെലങ്കാനയുടെ മണ്ണില്‍ വേരുറപ്പിക്കാന്‍ ടിഡിപി മറ്റു സഖ്യകക്ഷികളുമായി കൂട്ട് ചേര്‍ന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി കക്ഷിചേര്‍ന്ന ടിഡിപിയുടെ ആദ്യ അടി തന്നെയാണ് തെലങ്കാനയില്‍ പിഴച്ചത്.

അതേ സമയം വിശാലസഖ്യത്തെ തൂത്തെറിഞ്ഞ് തുടര്‍ച്ചയായ രണ്ടാം തവണയും ഭരണം പിടിച്ചടക്കിയിരിക്കുകയാണ് ടിആര്‍എസ്. ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തതാണ് ഭരണമുന്നണിയെ ജനഹിതത്തിലെത്തിക്കാന്‍ സാധിച്ചത്. തെലങ്കാന രൂപീകരിച്ചതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ടിഡിപിയെ അടിപതറിപ്പിക്കാന്‍ തെലങ്കാനയുടെ വികാരമായിരുന്നു ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ ടിആര്‍എസ് ആയുധമാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more