1 GBP =
breaking news

തെലങ്കാനയിൽ നിന്നുള്ള വിദ്യാർഥി യു.എസിൽ വെടിയേറ്റ്​ മരിച്ചു

തെലങ്കാനയിൽ നിന്നുള്ള വിദ്യാർഥി യു.എസിൽ വെടിയേറ്റ്​ മരിച്ചു

ടെക്​സാസ്​: തെലങ്കാനയിൽ നിന്നുള്ള വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റ്​ മരിച്ചു. യു.എസിലെ കനാസ്​ സിറ്റിയിൽ വെള്ളിയാഴ്​ച വൈകീ​േട്ടാടെയാണ്​ സംഭവമുണ്ടായത്​. വിദ്യാർഥിയായ ശരത്​ കൊപ്പുവാണ്​ വെടിയേറ്റ്​ മരിച്ചത്​. കഴിഞ്ഞ വർഷമാണ്​ ശരത്​ അമേരിക്കയിലെത്തിയത്​.

യു.എസിലെ മിസൗറി-കനാസ്​ യൂനിവേഴ്​സിറ്റിയിലെ വിദ്യാർഥിയായിരുന്നു​. പഠനത്തോടൊപ്പം സമീപത്തെ റസ്​റ്ററൻറിലും ശരത്​ ജോലി ചെയ്​തിരുന്നു.​ വെള്ളിയാഴ്​ച വൈകീട്ട്​ ഏഴ്​ മണിയോടെ റസ്​റ്ററൻറിലെത്തിയ അജ്ഞാതൻ ശരത്തിന്​ ​േ​നരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ്​ അമേരിക്കൻ പൊലീസ്​ അറിയിച്ചത്​​.

റസ്​റ്ററൻറിൽ മോഷണത്തിനെത്തിയതാണ്​ അക്രമിയെന്നാണ്​ പൊലീസി​​െൻറ പ്രാഥമിക നിഗമനം. അക്രമിയിൽ നിന്ന്​ ഒാടി രക്ഷപ്പെടാൻ ശ്രമിക്കു​േമ്പാഴാണ്​ ശരതിന്​ വെടിയേറ്റത്​. വെടിവെപ്പ്​ നടത്തിയ അക്രമിയുടെ ദൃശ്യങ്ങൾ പൊലീസ്​ പുറത്ത്​ വിട്ടിട്ടുണ്ട്​. തെലങ്കാനയിലെ വാറങ്കലാണ്​ ശരത്തി​​െൻറ സ്വദേശം. എൻജീനയറിങ്​ ബിരുദദാരിയായ ശരത്​ ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ചാണ്​ അമേരിക്കയിലേക്ക്​ ഉപരിപഠനത്തിനായി പോയത്​. ശനിയാഴ്​ച വൈകീ​േട്ടാടെയാണ്​ മരണവിവരം ശരത്തി​​െൻറ കുടുംബാംഗങ്ങളെ അറിയിച്ചത്​.

Post Your Comments Here ( Click here for malayalam )

Press Esc to close
show more