1 GBP = 103.87
breaking news

ഇന്ത്യൻ വ്യോമസേനക്കായി 83 തേജസ്​ യുദ്ധ വിമാനങ്ങൾ

ഇന്ത്യൻ വ്യോമസേനക്കായി 83 തേജസ്​ യുദ്ധ വിമാനങ്ങൾ

ന്യൂഡല്‍ഹി: ഇന്ത്യൻ വ്യോമസേനക്കായി 83 തേജസ്​ യുദ്ധ വിമാനങ്ങൾ വാങ്ങാൻ അനുമതി. തദ്ദേശ നിര്‍മിത ലഘുപോര്‍വിമാനമായ​ (ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ്) തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭാ സമിതിയാണ്​ അനുമതി നല്‍കിയത്​. 45,696 കോടിയുടെ ഇടപാടാണിത്​. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്​.എ.എൽ) ആയിട്ടാണ് കരാര്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതിയാണ് 83 തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ഇതിൽ 73 എണ്ണം യുദ്ധ ആവശ്യത്തിനും 10 എണ്ണം പരിശീലനത്തിനുമാണ്​ ഉപയോഗിക്കുക. അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചവയാണ്​ പുതിയ തേജസ്​ വിമാനങ്ങൾ.

‘തേജസ് വിമാനങ്ങള്‍ വ്യോമസേനയെ ശക്തിപ്പെടുത്തും. ഈ കരാര്‍ ഇന്ത്യന്‍ പ്രതിരോധ നിര്‍മാണ രംഗത്ത് സ്വാശ്രയത്ത്വത്തിന്‍റെ ഒരു ഗെയിം ചെയിഞ്ചറായിരിക്കും. വരും വര്‍ഷങ്ങളില്‍ തേജസ് വ്യോമസേനയുടെ നട്ടെല്ലാകും’- രാജ്​നാഥ്​ സിങ്​ ട്വിറ്ററിൽ കുറിച്ചു. തദ്ദേശീയ വിമാന നിർമാണത്തിന്​ പ്രോത്സാഹനവും നിരവധി തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്നതുമാണ്​ സർക്കാറിന്‍റെ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സേനയുടെ കരുത്തുറ്റ ശക്​തിയായ തേജസ്​ മാറുമെന്ന്​ വ്യോമസേനയും പ്രതികരിച്ചു.

40 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നേരത്തെയുള്ള കരാറിന് പുറമേയാണ് പ്രാദേശികമായി നിര്‍മിച്ച ജെറ്റുകള്‍ അടുത്ത ആറ് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാൻ ഒരുങ്ങുന്നത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more