1 GBP = 103.81

മൂന്ന് സേനകളേയും സംയോജിപ്പിച്ച് തീയേറ്റർ കമാൻഡ് വരുന്നു, കേന്ദ്രം നടപടി

മൂന്ന് സേനകളേയും സംയോജിപ്പിച്ച് തീയേറ്റർ കമാൻഡ് വരുന്നു, കേന്ദ്രം നടപടി

ന്യൂഡൽഹി: കര,​ നാവിക,​ വ്യോമസേനകളെ സംയോജിപ്പിച്ച് ഏക നേതൃത്വത്തിന് കീഴിൽ തീയേറ്റർ കമാൻഡ് രൂപീകരിക്കുന്നതിനുള്ള നീക്കം കേന്ദ്ര സർക്കാർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കമാൻഡ് ആൻഡ് കൺട്രോൾ നിയമങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ നടപടി തുടങ്ങി. മൂന്ന് സേനകളിലുള്ള ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെ മറ്റ് രണ്ട് സേനാവിഭാഗങ്ങളുടെ മേൽ നേരിട്ടുള്ള അധികാരം വിനിയോഗിക്കുന്നതിനായി ചുമതലപ്പെടുത്തുന്നതിന് നിയമപരമായ ചട്ടങ്ങളും ഉത്തരവുകളും സർക്കാർ പുനർവിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇങ്ങനെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന് മൂന്ന് നക്ഷത്രമുള്ള ജനറലിന്റെ പദവി ആയിരിക്കും ലഭിക്കുക. മൂന്ന് സേനകളുടേയും മാനുഷികവും സാന്പത്തികപരവുമായ ആസ്തികളുടെ ചുമതല ഈ ഉദ്യോഗസ്ഥനായിരിക്കും.

2001 ഒക്ടോബറിൽ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ തീയേറ്റർ കമാൻഡായ ആൻഡമാൻ നിക്കോബാർ കമാൻഡി(എ.എൻ.സി)​ൽ ഇത് നടപ്പാക്കിയിട്ടുണ്ട്. എന്നാൽ മൂന്ന് സൈനിക വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇത് പരാജയപ്പെടുകയായിരുന്നു. രാഷ്ട്രീയ – ഉദ്യോഗസ്ഥ വിഭാഗത്തിനുള്ള താൽപര്യക്കുറവും ഫണ്ടുകളുടെ അപര്യാപ്തത തുടങ്ങിയവയാണ് ഇത് പരാജയപ്പെടാൻ കാരണം. നിലവിൽ എ.എൻ.സിയിലെ നേവൽ കമാൻഡർ ഇൻ ചീഫിന് കര,​ വ്യോമസേനകളിലെ ഓഫീസർമാരെ നേരിട്ട് നിയന്ത്രിക്കാനാവും.

എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ മൂന്ന് സേനകളുടേയും നവീകരണത്തിന് തുടക്കം കുറിച്ചിരുന്നു. സേനാ നവീകരണത്തിൽ ചൈനയുടെ പാതയാണ് ഇന്ത്യയും ഇപ്പോൾ പിന്തുടരുന്നത്. ചൈനയുടെ സേനയായ പീപ്പിൾസ് ലിബറേഷൻ അഞ്ച് ആർമി (പി.എൽ.എ)​യെ തീയേറ്റർ കമാൻഡായാണ് വിഭജിച്ചിരിക്കുന്നത്. പ്രതിരോധത്തിനും സുഗമമായ നിയന്ത്രണത്തിനും വേണ്ടിയാണിത്. ഇന്ത്യയുമായി നിയന്ത്രണ രേഖ പങ്കിടുന്നിടത്ത് പടിഞ്ഞാറൻ കമാൻഡന്റാണ് സുരക്ഷാചുമതല വഹിക്കുന്നത്. ഷെങ്ദു മിലിട്ടറി റീജിയൻ കിഴക്കിനെ സംരക്ഷിക്കുന്പോൾ ലൻഷു മിലിട്ടറി വടക്കൻ മേഖല കാക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more