1 GBP = 104.25
breaking news

തീയറ്റർ തുറക്കൽ; രണ്ട് ഡോസ് വാക്‌സിൻ നിലപാട് തിരിച്ചടിയാകും; കൂടുതൽ ചർച്ച വേണമെന്ന് ഒരു വിഭാഗം

തീയറ്റർ തുറക്കൽ; രണ്ട് ഡോസ് വാക്‌സിൻ നിലപാട് തിരിച്ചടിയാകും; കൂടുതൽ ചർച്ച വേണമെന്ന് ഒരു വിഭാഗം

തീയറ്റർ തുറക്കലുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ വേണമെന്ന് ഒരു വിഭാഗം തീയറ്റർ ഉടമകൾ. രണ്ട് ഡോസ് വാക്‌സിൻ എന്ന നിലപാട് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. വിനോദ നികുതി ഒഴിവാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. സെക്കൻഡ് ഷോയുടെ കാര്യത്തിൽ വ്യക്തത വേണമെന്നും, തീയറ്റർ തുറക്കൽ അതിന് ശേഷം മതിയെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. 

ഈ മാസം 25 മുതലാണ് സംസ്ഥാനത്ത് സിനിമാ തീയറ്ററുകൾ തുറക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. പകുതി സീറ്റുകളിൽ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവർത്തനം.50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റർ ഉടമകൾ ആവശ്യമറിയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more