1 GBP = 103.55
breaking news

15 രാജ്യങ്ങളിൽ ആയി റിലീസ് ചെയ്ത THE LOVE OF GOD എന്ന ക്രിസ്തീയ ഭക്തിഗാന ആൽബം യുകെയിലും പ്രകാശനം ചെയ്തു; യുകെയിൽ ഈ ആൽബത്തിന് വമ്പൻ വരവേൽപ്പ്….

15 രാജ്യങ്ങളിൽ ആയി റിലീസ് ചെയ്ത THE LOVE OF GOD  എന്ന ക്രിസ്തീയ ഭക്തിഗാന ആൽബം  യുകെയിലും  പ്രകാശനം ചെയ്തു; യുകെയിൽ ഈ ആൽബത്തിന് വമ്പൻ വരവേൽപ്പ്….

യുകെയിലെ നാലു ചെറുപ്പക്കാർ ചേർന്ന് തയ്യാറാക്കിയ ഈ സൂപ്പർ ഹിറ്റ് ആൽബത്തിന് വമ്പൻ പല രാജ്യങ്ങളിൽ നിന്നും വമ്പൻ പ്രതികരണം ..

ഇന്ത്യയിലെ പ്രശസ്തരായ പാട്ടുകാരെ ഒരുമിച്ചു ചേർത്ത് SBS ക്രിയേഷൻസ് തയ്യാറാക്കിയ പുതിയ ആൽബത്തിന്റെ റിലീസിംഗ് ലണ്ടനിൽ വച്ച് നടന്നു. ഈ ആൽബത്തിലെ പാട്ടുകളുടെ വീഡിയോ ട്രൈലെറുകൾ ദിവങ്ങൾക്കുള്ളിൽ തന്നെ വൻ കൈയ്യടിയോടെയാണ് വൈറലാകുന്നത്. കൂടാതെ കുരുന്നു ശബ്ദത്തിലൂടെ മലയാളികളുടെ പ്രയങ്കരി ആയി മാറിയ ശ്രേയ ജയദീപിന്റെ ആലാപനവും ഈ ആൽബത്തെ സൂപ്പർ ഹിറ്റ് ആക്കുന്നു .

യുകെ മലയാളി ആയ പ്രശസ്ത യുവ സംഗീത സംവിധായകൻ ജെസ്‌വിൻ പടയാട്ടിൽ ആണ് ഈ ആൽബത്തിന് ഈണം കൊടുത്തിരിക്കുന്നത്. ജെസ്‌വിൻ പടയാട്ടിൽ ഇതിനു മുൻപ് ചെയ്ത എല്ലാ ആൽബങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയിരുന്നു. യുകെയിൽ ഉള്ള ബിനു പി.വി , സുനി കാൽമോർ, ഷിജു സെബാസ്റ്റ്യൻ എന്നീ മൂന്ന് ചെറുപ്പക്കാർ ചേർന്നാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത് .

ഫാദർ മാത്യു പാലാട്ടി സി എം ഐ , ബിനു പി.വി , സുനി കാൽമോർ , സംഗീത സംവിധായകൻ ജെസ്‌വിൻ പടയാട്ടിൽ . കൂടാതെ പ്രശസ്ത ധ്യാന ഗുരു മാത്യു നായ്ക്കംപറമ്പിൽ വി.സി എന്നി അനുഗ്രഹീത ഗാന രചയിതാക്കളുടെ കൈയൊപ്പ്‌ പതിഞ്ഞ വരികൾക്ക് അനുഗ്രഹീത സംഗീത സംവിധായകൻ ജെസ്‌വിൻ പടയാട്ടിലിന്റെ ഹൃദയത്തിൽ നിന്നും പിറവിയെടുത്ത സ്വർഗീയ ഈണങ്ങൾ ദൈവ സ്നേഹം ആയി ജന ഹൃദയങ്ങളിലേക്ക് .

ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിലെ നിറ സാന്നിധ്യമായ കെസ്റ്ററിനോടൊപ്പം പ്രശസ്ത പിന്നണി ഗായകർ ആയ മധു ബാലകൃഷ്ണൻ , ബിജു നാരായണൻ , വിൽ‌സൺ പിറവം , ജോബി ജോൺ , ഗാഗുൽ ജോസഫ് ,അഭിജിത് കൊല്ലം , ബിജു കറുകുറ്റി , എലിസബത്ത് രാജു, മിഥില മൈക്കിൾ , ബിൻഹ റോസ്, എയ്ഞ്ചൽ മരിയ എന്നിവർക്കൊപ്പം പ്രേക്ഷക മനസ്സുകൾ കീഴടക്കിയ കൊച്ചു ഗായിക ശ്രേയ ജയദീപും ഒന്നിക്കുന്നു.

സൗത്താംപ്ടണിലെ നെറ്റ് വിജിലിൽ വച്ച് നടന്ന വിശുദ്ധ കുർബാനക്ക് ശേഷം ഫാദർ ടോമി ചിറക്കൽ മണവാളൻ , ഫാദർ ടോമി എടാട്ട് എന്നിവർ ചേർന്നാണ് ആൽബം പ്രകാശനം ചെയ്തത്. അതിനു ശേഷം ആൽബത്തിന്റെ കോപ്പി ബ്രദർ പോളി വറീത് സംഗീത സംവിധായകൻ ജെസ്‌വിൻ പടയാട്ടിൽ നിന്നും ഏറ്റു വാങ്ങി.

ഈ ആൽബത്തിന്റെ കോപ്പികൾ പോസ്റ്റ് ആയും അയച്ചു തരുന്നതാണ് …കോപ്പികൾ ലഭിക്കുവാൻ ബന്ധപ്പെടുക:-

Jesvin : 07476329297

Email :[email protected]

Binu PV : 07577647011

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more