1 GBP = 102.95
breaking news

വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്ററിൻറെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 നു യുകെ സമയം 2:30 മണിക്ക് “ദ ഡ്രീം ക്യാച്ചർ” എന്നപേരിൽ മോട്ടിവേഷൻ സെഷൻ നടത്തപ്പെടുന്നു.

വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്ററിൻറെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 നു യുകെ സമയം 2:30 മണിക്ക് “ദ ഡ്രീം ക്യാച്ചർ” എന്നപേരിൽ മോട്ടിവേഷൻ സെഷൻ നടത്തപ്പെടുന്നു.

കോവിഡ് മഹാമാരിയിൽ നിന്നും ലോകത്താകമാനമുള്ള ജനങ്ങൾ കര കയറുന്നതിനും രോഗത്തെ ചെറുത്ത് ജീവിതം സംരക്ഷിക്കുവാനും ഉള്ള ശ്രമങ്ങൾക്ക് ഏറെ സഹായകരം ആകുവാനുള്ള സന്ദേശങ്ങളും സംരംഭകരെ സഹായിക്കുവാനുള്ള വിവിധ ആശയങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്.

കോർപ്പറേറ്റ് ബിസിനസുകൾക്ക് സൊല്യൂഷൻസ് കൊടുക്കുന്ന സിബിഎസ് വെഞ്ച്വർ എന്ന സ്ഥാപനത്തിൻറെ സിഇഒയായും , വിവിധ രാജ്യങ്ങളിലുള്ള സംരംഭകർക്കുള്ള ക്ലാസുകൾ എടുക്കുന്ന മോട്ടിവേഷണൽ ട്രെയിനർ ആയും പ്രവർത്തിക്കുന്ന ക്രിസ്റ്റഫർ ബേസിൽസാണ് ഡബ്ലിയു എം എഫ് യു കെ ചാപ്റ്ററിന് വേണ്ടി ഈ സെഷൻ നയിക്കുന്നത്.

സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുവാൻ പരിശ്രമിക്കുകയും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അവരെ അതിനു സഹായിക്കുകയും ചെയ്യുന്ന അദ്ദേഹത്തിൻറെ പ്രവർത്തി പരിചയം ഉപയോഗപ്രദവും മൂല്യവത്തുമായതായിരിക്കും. അനുദിന ജീവിതത്തിലെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന പല ആശയങ്ങളും പകർന്നു കിട്ടുന്ന ഒരു സുവർണാവസരം ആയിരിക്കും ഈ സെമിനാർ.

ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ ഒരുമിച്ച് പരിശ്രമിക്കുകയും ജാതി മത ദേശ ഭേദമന്യേ മനുഷ്യരാശി ഉയർത്തെഴുന്നേൽപ്പിന് ശ്രമിക്കുകയും ചെയ്യുന്ന ഈ വേളയിൽ ഏവർക്കും മനസ്സിന് ശക്തിയും ധൈര്യവും പകരാൻ ഇത്തരത്തിലുള്ള ക്ലാസ്സുകൾ ഉപകാരപ്രദമാകുമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്റർ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലിനു വേണ്ടി പി ആർ ഒ ശ്രീ ജോൺ മുളയന്കൽ അറിയിച്ചു.
ഏപ്രിൽ 17 ഉച്ചകഴിഞ്ഞ് യുകെ സമയം 2:30 മണിക്ക് പരിപാടികൾ ആരംഭിക്കും. വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്റർ വൈസ് പ്രസിഡൻറ് സുജു കെ ഡാനിയൽ സ്വാഗതം പറയും. പ്രസിഡൻറ് റവ. ഡീക്കൻ ജോയ്സ് പള്ളിക്കമ്യാലിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസ് ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ക്ലാസിനു ശേഷം ചോദ്യോത്തരവും ഉണ്ടായിരിക്കും.

സുന്ദരവും ശോഭനമായ ഭാവി സ്വപ്നം കാണുന്നവർക്ക് ഈ സെമിനാർ വളരെ ഉപകാരപ്രദമാകും എന്നതിൽ സംശയമില്ല.
സൂമിലൂടെ നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുവാനുള്ള യൂസർ ഐഡിയും യും പാസ്കോഡും താഴെ പറയും വിധമാണ്.
zoom meeting id 95709693891
passcode WMFUK

വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്ററിൻറെ കോ-ഓർഡിനേറ്റർ ശ്രീ ബിജു മാത്യു ആശംസകളർപ്പിച്ച് സംസാരിക്കും. മീഡിയ കോർഡിനേറ്റർ ശ്രീ ജോർജ്ജ്കുട്ടി വടക്കേക്കുറ്റ് നന്ദി പ്രകാശിപ്പിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more