1 GBP = 103.12

ശശി തരൂര്‍ എംപി കോണ്‍ഗ്രസ് നേതൃനിരയിലേയ്ക്ക് വരുമോ? 2019 പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നു കോണ്‍ഗ്രസ് അധ്യക്ഷക്കു ഓണ്‍ലൈന്‍ നിവേദനം.

ശശി തരൂര്‍ എംപി  കോണ്‍ഗ്രസ് നേതൃനിരയിലേയ്ക്ക് വരുമോ? 2019 പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നു കോണ്‍ഗ്രസ് അധ്യക്ഷക്കു ഓണ്‍ലൈന്‍ നിവേദനം.

ലോക സഭയിലും ദേശീയ രാഷ്ട്രീയത്തിലും ഡോ. ശശി തരൂര്‍ എംപിയെ പ്രതിപക്ഷ ഐക്യനിരയുടെ നേത്രുസ്ഥാനത്തേയ്ക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസിലെ പ്രബല വിഭാഗം കരുനീക്കങ്ങള്‍
ആരംഭിച്ചു. അതോടൊപ്പം അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ശ്രീ ശശി തരൂരിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്നാവശ്യപ്പെട്ടുകൊണ്ടു സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ ഒരു തിരുവനംതപുരം സ്വദേശി ഓണ്‍ലൈന്‍ പെറ്റിഷനുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സമീപിക്കുവാന്‍ ഒരുങ്ങുന്നു.

5 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാലിടത്തും ഭരണം പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അജയ്യനായി മാറിയ മോഡിയെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍പോലും ശ്രദ്ധ ആകര്‍ഷിക്കാന്‍ പറ്റിയ മുഖങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ സ്‌നേഹിക്കുന്ന വലിയ ഒരുവിഭാഗം പ്രവര്‍ത്തകരും ഇതേ ആവശ്യം ഉന്നയിക്കും എന്നാണ് കരുതുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ലോക സഭയിലെ ഇതര പ്രതിപക്ഷ കക്ഷികള്‍ ഇനി അംഗീകരിക്കില്ലെന്ന സൂചനകള്‍ പുറത്തുവന്നു കഴിഞ്ഞു . നിധീഷ് കുമാറിനെപോലുള്ളവര്‍ നേതൃത്വത്തിലേക്ക് കയറുവാന്‍ കരുനീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അതിശക്തനായ മോഡിയ്ക്ക് ശക്തനായ ഒരു എതിരാളിയെ മുന്നില്‍ നിര്‍ത്തി കൊടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായിരിക്കുകയാണ് . ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പരുങ്ങലിലാകാതിരിക്കാനും ശക്തമായ ഒരു പ്രതിപക്ഷ നിര പടുത്തുയര്‍ത്താനും മോഡിയോടു കിടപിടിയ്ക്കത്തക്ക വ്യക്തി പ്രഭാവമുള്ള തരുരിനു കഴിയും എന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍.

ശശി തരൂര്‍ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപെട്ട വ്യക്തിത്വമാണ് . മുന്‍ കേന്ദ്രമന്ത്രി എന്ന നിലയിലും മുപ്പതുവര്‍ഷക്കാലം യു എന്‍ മുന്‍ അണ്ടര്‍ സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ച തരൂര്‍ ലോക രാജ്യങ്ങള്‍ക്ക് സുപരിചിതനാണ് . മാത്രമല്ല വാക്കിലും നോക്കിലും പ്രവര്‍ത്തന ശൈലിയിലുമെല്ലാ0 മോഡിയോടു കിടപിടിയ്ക്കത്തക്ക വ്യക്തി പ്രഭാവംമുള്ള നേതാവാണ് താനെന്ന് ഇതിനോടകം തരൂര്‍ തെളിയിച്ചിട്ടുമുണ്ട് . കോണ്‍ഗ്രസില്‍ പണ്ടും മോഡി ഭയപ്പെട്ടിരുന്ന ഏക നേതാവ് ശശി തരൂര്‍ ആയിരുന്നു . ദേശീയ രാഷ്ട്രീയത്തില്‍ മോഡി ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി ആദ്യം തന്നെ മോഡിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ഇറക്കിയത് തരൂരിനെ ആയിരുന്നു . തരൂരിന്റെ വാക്കുകള്‍ക്ക് മുന്‍പില്‍ പലപ്പോഴും മോഡി പ്രതിരോധത്തിലാകുകയും ചെയ്തിട്ടുണ്ട് . എന്നാല്‍ ഭാര്യ സുനന്ദ പുഷ്‌കരുടെ മരണത്തോടെ തരൂര്‍ ഒതുക്കപെട്ടു. നരേന്ദ്രമോഡി അധികാരത്തില്‍ വന്ന ഉടന്‍ സുനന്ദ പുഷ്‌കരുടെ കേസ് ഡല്‍ഹി പോലീസ് പൊടിതട്ടി എടുത്തതും തരൂരിനെ ഒതുക്കി നിര്‍ത്താനാണ് . മാത്രമല്ല അന്തര്‍ ദേശീയ വ്യക്തിത്വമായി തിളങ്ങുമ്പോഴും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചില രീതികളും ശീലങ്ങളും വഴങ്ങാതെ വന്നതും തരൂരിന് തിരിച്ചടിയായിരുന്നു . കേന്ദ്രമന്ത്രിയായി പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിച്ചതും ഐ പി എല്‍ വിവാദത്തില്‍ രാജി വയ്‌ക്കേണ്ടി വന്നതും സുനന്ദ പുഷ്‌കരുമായുള്ള വിവാഹവും ഒക്കെ ഈ ഇന്ത്യന്‍ രാഷ്ട്രീയ ശീലങ്ങളിലുള്ള അപരിചിതത്വത്തിന്റെ ഭാഗങ്ങളായിരുന്നു . എന്നാല്‍ അനുഭവങ്ങളുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അദ്ദേഹം ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരനായി മാറിക്കഴിഞ്ഞു .

രാജേഷ് പൈലറ്റ്, മാധവറാവു സിന്ധ്യ മുതലായ നേതാക്കളെ ഓര്‍മ്മപെടുത്തുമാറ്, ആരോടും മുഖത്തുനോക്കി കനമുള്ള നാല് വാക്ക് പറയാന്‍ അറിയുന്ന ആളും അതിനു കഴിവുള്ള ആളും ഇപ്പോള്‍ തരൂര്‍ മാത്രമാണ് . മോഡിയെപ്പോലെ വന്‍ ജനപ്രിയനായ നേതാവല്ലെങ്കിലും ഒരിക്കലെങ്കിലും തരുരിന്റെ പ്രസംഗം കേട്ടിട്ടുള്ളവരുടെ മനസ്സില്‍ സ്വീകാര്യതയുള്ള നേതാവായി തരൂര്‍ ഉണ്ടാവും എന്നതും ഒരു അനുകൂല ഘടകമാണ്. ആ നിലയില്‍ പ്രതിപക്ഷം തരൂരിനെ പരിഗണിക്കുകയും ദേശീയ തലത്തില്‍ അവതരിപ്പിക്കുകയും ചെയ്താല്‍ ഒരു പക്ഷെ മോഡിയെ കടത്തിവെട്ടുന്ന പ്രഭാവത്തിലേയ്ക്ക് വരാന്‍ ശേഷിയുള്ള നേതാവ് എന്ന നിലയിലാണ് തരൂരിനെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗം ശ്രമം തുടങ്ങിയിരിക്കുന്നത് . രാഹുലും സോണിയാഗാന്ധിയും അതെങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തില്‍ മാത്രമാണ് ആശങ്ക അവശേഷിക്കുന്നത്. എന്നാല്‍ മുന്നില്‍ മറ്റു സാധ്യതകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അവര്‍ക്കും തരൂര്‍ മാത്രമാണ് അവസാന കച്ചിത്തുരുമ്പ് . തരൂര്‍ പ്രതിപക്ഷത്തെ നയിക്കുമ്പോള്‍ അതിനുതക്ക പ്രഭാവമുള്ള നേതാക്കള്‍ പ്രതിപക്ഷത്ത് വേറെയില്ല . അതേസമയം വന്‍ തകര്‍ച്ചയിലായ പാര്‍ട്ടിയെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി രാഹുലിന് കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്യാം .

ദേശീയ തലത്തില്‍ നിന്നും ലോകനേതാവായി വളരാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രിയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ മറ്റൊരു അന്തര്‍ദേശീയ മുഖമായ തരൂരിന് കഴിയും എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും വിശ്വസിക്കുന്നത് . വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ മോഡി കഴിഞ്ഞാല്‍ ഏറ്റവും അധികം ആരാധകരുള്ള നേതാവ് ശശി തരൂര്‍ ആണു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more