1 GBP = 103.96

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ മുൻ ഉദ്യോഗസ്ഥനും പ്രമുഖ വ്യവസായിയും ലോക കേരളസഭാംഗവുമായ തെക്കുംമുറി ഹരിദാസ് (70) അന്തരിച്ചു…

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ മുൻ ഉദ്യോഗസ്ഥനും പ്രമുഖ വ്യവസായിയും ലോക കേരളസഭാംഗവുമായ തെക്കുംമുറി ഹരിദാസ് (70) അന്തരിച്ചു…

ലണ്ടൻ:- ടി.ഹരിദാസ് എന്ന പേരിൽ യു കെയിലും ലോകമെങ്ങുമുള്ള മലയാളികൾ അറിയപ്പെട്ടിരുന്ന തെക്കുംമുറി ഹരിദാസ് ഹരിയേട്ടൻ വിടവാങ്ങി. യുകെയിലെ മലയാളി സമൂഹത്തിൻ്റെ പൊതുമുഖമായിരുന്നു ഹരിയേട്ടൻ. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ മുൻ ഉദ്യോഗസ്ഥനെന്ന നിലയിലും നിരവധി പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ ഉടമയുമായി യു കെയിലെങ്ങും ഏറ്റവുമധികം നിറഞ്ഞ് നിന്നിരുന്ന വ്യക്തിത്വമായിരുന്നു. ഒ. ഐ. സി.സി യു കെ കൺവീനറായും ലോക കേരളസഭാംഗവുമായും പ്രവർത്തിച്ചു വരികയായിരുന്നു ഏവർക്കും പ്രിയങ്കരനായ ഹരിയേട്ടൻ.

ഇന്ന് (ബുധൻ) പുലർച്ചെ ഒരു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ടൂട്ടിംങ് സെൻ്റ്.ജോർജ് ആശുപത്രിയിൽ ഉദര സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെന്ന നിലയിൽ യുകെയിലെ ആയിരക്കണക്കിന് മലയാളികളുടെയും മറ്റ് ഇന്ത്യക്കാരുടെയും പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുവാൻ ഹരിയേട്ടൻ വലിയൊരു സഹായിയായിരുന്നു. യുക്മയെന്ന പ്രസ്ഥാനവുമായി ഏറ്റവുമടുത്ത ബന്ധം പുലർത്തിയിരുന്ന ഉന്നത വ്യക്തിയായിരുന്ന ശ്രീ. ടി. ഹരിദാസ്.  ശ്രീ. ടി. ഹരിദാസ് മലയാളി സമൂഹത്തിന് നൽകിയ സംഭാവനയുടെ അംഗീകാരമായി യുക്മ കേരളപൂരം വള്ളംകളിയുടെ വേദിയിൽ പൊന്നാടയണിയിച്ചു കൊണ്ടും, മാഞ്ചസ്റ്ററിൽ വച്ച് സംഘടിപ്പിച്ച യുക്മ ഫെസ്റ്റിൽ യുക്മയുടെ ഏറ്റവും വലിയ പുരസ്കാരമായ യുക്മ ഡയമണ്ട് പുരസ്കാരവും അദ്ദേഹത്തിന് സമ്മാനിക്കുകയുണ്ടായി. അദ്ദേഹം നാട്ടിൽ ഗുരുവായൂർ സ്വദേശിയാണ്.

ശ്രീ.ടി.ഹരിദാസിൻ്റെ നിര്യാണം യുകെയിലെയും ലോക മലയാളി സമൂഹത്തിനും തീരാ നഷ്ടമാണെന്ന് യുക്മ ദേശീയ സമിതി വിലയിരുത്തി. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ്ൺ ജോൺ, വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ  സുജു ജോസഫ്, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻറ് ആൻറണി എബ്രഹാം തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം    വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more