1 GBP = 104.17

ലണ്ടനിൽ അന്തരിച്ച ഡോ. തങ്കം പനോസിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ

ലണ്ടനിൽ അന്തരിച്ച  ഡോ. തങ്കം പനോസിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ

ലണ്ടൻ: മലബാർ കുടിയേറ്റ ജനതയുടെആതുരശുശ്രൂഷ രംഗത്ത് അനർഘമായ സംഭാവനകൾ നൽകി തൻ്റെ ജീവിതകാലത്തെഅനുഗ്രഹമാക്കി  കടന്നു പോയ  ഡോ. തങ്കംപനോസിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർരൂപതയുടെ ആദരാഞ്ജലികൾ. മലബാർ കുടിയേറ്റകാലത്തെ സാധാരണ ജനത്തിന്റെകൈത്താങ്ങായിരുന്നു ഡോ. തങ്കം പാനോസ്എന്നും അവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾഒരു ജനതക്കാകമാനംആശ്വാസകരമായിരുന്നുവെന്നും അഭിവന്ദ്യ മാർജോസഫ് സ്രാമ്പിക്കൽ പിതാവ് തൻ്റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു. തലശേരിഅതിരൂപതയുടെ ആരംഭ കാലഘട്ടത്തിൽ അനേക കുടുംബങ്ങൾക്ക് ഡോ. തങ്കം പനോസിന്റെ സേവനംമൂലം ആരോഗ്യവും ജീവനും തിരിച്ചുകിട്ടിയസംഭവങ്ങൾ അദ്ദേഹം അനുസ്മരിച്ചു.

പേരാവൂർ തൊണ്ടിയിലെ  ആദ്യകാലഎംബിബിഎസുകാരിയായ പനത്തോട്ടത്തിൽ തങ്കംപനോസ്  കുടിയേറ്റ മേഖലയിലെസാധാരണക്കാരുടെ ഇടയിൽ നിസ്വാർത്ഥമായസേവനം കാഴ്ചവച്ച വക്തിത്വമാണ്. മലബാറിലെ ആരോഗ്യമേഖലയ്ക്ക് ഡോ. തങ്കം പനോസ്നൽകിയ സംഭാവനകൾ നിസ്തുലമാണ്. മാർച്ച് 29 ന് അന്തരിച്ച ഡോ. തങ്കം പനോസിന്റെശവസംസ്‌കാരം ഏപ്രിൽ 15 ന് വെസ്റ്റ്സസ്സെക്സിലെ  റെഡ് ഹില്ലിൽ വച്ച് നടക്കും.

ഡോ’ തങ്കം പനോസിന്റെ നിര്യാണത്തിൽദുഃഖിക്കുന്ന കുടുംബാംഗങ്ങളെ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അനുശോചനംഅറിയിക്കുന്നതായും  പരേതയുടെആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും മാർജോസഫ് സ്രാമ്പിക്കൽ അനുശോചനസന്ദേശത്തിൽഅറിയിച്ചു.

ഫാ. ടോമി എടാട്ട്പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more